LATEST NEWS

Loading...

Custom Search
+ -

ഓണയാത്ര: കേരളത്തിലേക്കുള്ള വണ്ടികള്‍ നിറഞ്ഞു

സി.കെ. സന്തോഷ്‌

Posted on: 13 Aug 2013

 

മുംബൈ:ഓണം ആഘോഷിക്കാന്‍ കേരളത്തിലേക്കെത്താന്‍ ഒരുങ്ങുന്നവര്‍ ഇത്തവണയും ബുദ്ധിമുട്ടും. എല്‍.ടി.ടി.-എറണാകുളം തുരന്തോ എക്‌സ്പ്രസ് ഒഴിച്ച് മുംബൈയില്‍നിന്നുള്ള ഒരു വണ്ടിയിലും കണ്‍ഫേം ടിക്കറ്റ് കിട്ടാനില്ല എന്നതാണ് അവസ്ഥ. എല്‍.ടി.ടി.-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, എല്‍.ടി.ടി-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ്, പുണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എന്നിവയിലൊന്നും കണ്‍ഫേം ടിക്കറ്റ് ലഭ്യമല്ല എന്നുമാത്രമല്ല പലതിലും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലും കിട്ടാനില്ല.
സപ്തംബര്‍ 16-ന് ആണ് ഇത്തവണ തിരുവോണം. ഇതിന് ഒരാഴ്ച മുമ്പ് വരെ നേത്രാവതിയില്‍ ഒരു ക്ലാസിലും കണ്‍ഫേം ടിക്കറ്റുകള്‍ ലഭ്യമല്ല. സ്ലീപ്പര്‍ ക്ലാസില്‍ സപ്തംബര്‍ 6, 7, 8, 12, 13, 14 തീയതികളില്‍ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകള്‍ മാത്രമാണ് കിട്ടുക. എന്നാല്‍ 9, 10, 11 തീയതികളില്‍ ആര്‍.എ.സി. ടിക്കറ്റുകള്‍ ഉണ്ട്. അതേസമയം തിരുവോണത്തിന്റെ തലേ ദിവസം 208 ടിക്കറ്റുകള്‍ ലഭ്യമാണ്. ഈ വണ്ടിയില്‍ സെക്കന്‍ഡ് എ.സി., തേര്‍ഡ് എ.സി. ക്ലാസുകളില്‍ തിരുവോണ ദിനത്തില്‍ മാത്രമേ കണ്‍ഫേം ടിക്കറ്റുകളുള്ളൂ.
എല്‍.ടി.ടി-കൊച്ചുവേളി ഗരീബ്‌രഥിലാകട്ടെ സപ്തംബര്‍ ആറ്, ഒന്‍പത് തീയതികളില്‍ തേര്‍ഡ് എ.സി.യില്‍ യഥാക്രമം വെയിറ്റ് ലിസ്റ്റ് 91, 23 എന്നിങ്ങനെയാണ് ടിക്കറ്റ് നില. 13 ടിക്കറ്റ് ലഭ്യമല്ല. തിരുവോണ ദിനത്തില്‍ 29 ടിക്കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ചെയര്‍ കാറില്‍ സപ്തംബര്‍ ഒന്‍പതിന് 79 ടിക്കറ്റുകളും 13-ന് 17 ടിക്കറ്റുകളും ലഭ്യമാണ്.
നിസാമുദ്ദീനില്‍നിന്നുള്ള മംഗള എക്‌സ്പ്രസ്സിലും സ്ഥിതി വിഭിന്നമല്ല. സ്ലീപ്പര്‍ ക്ലാസില്‍ മുംബൈയില്‍ നിന്ന് സപ്തംബര്‍ ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളിലൊന്നും ടിക്കറ്റുകള്‍ ലഭ്യമല്ല. 10 മുതല്‍ 14 വരെയുള്ള തീയതികളില്‍ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകള്‍ മാത്രം. 15 മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. സെക്കന്‍ഡ് എ.സി.യിലും തേര്‍ഡ് എ.സി.യിലും സപ്തംബര്‍ 16 വരെ ടിക്കറ്റുകള്‍ ലഭ്യമല്ല. പുണെ-എറണാകുളം സൂപ്പര്‍ ഫാസ്റ്റില്‍ സപ്തംബര്‍ 15-ന് സെക്കന്‍ഡ് എ.സി.യില്‍ ഒരു ടിക്കറ്റ് ലഭ്യമാണെന്നതൊഴിച്ചാല്‍ മറ്റൊരു ക്ലാസിലും ഓണത്തിന് മുമ്പ് കണ്‍ഫേം ടിക്കറ്റ് ലഭ്യമല്ല.
സാധാരണ തിരക്കില്ലാത്ത പുണെ-തിരുപ്പതി വഴി ഓടുന്ന സി.എസ്.ടി-കന്യാകുമാരി ജയന്തിജനത എക്‌സ്പ്രസ്സിലും സപ്തംബര്‍ 12 മുതല്‍ 15 വരെ ഒരു ക്ലാസിലും കണ്‍ഫേം ടിക്കറ്റ് ലഭ്യമല്ല. 11-ന് സ്ലീപ്പറില്‍ 134 ടിക്കറ്റുകള്‍ ലഭ്യമാണ്.
അതേസമയം എല്‍.ടി.ടി-എറണാകുളം തുരന്തോ എക്‌സ്പ്രസ്സില്‍ തിരുവോണത്തിന് മുമ്പുള്ള (സപ്തംബര്‍ ഏഴിന് ആര്‍.എ.സി.-26) എല്ലാ ദിനങ്ങളിലും തേര്‍ഡ് എ.സി.യില്‍ ടിക്കറ്റുകള്‍ ലഭിക്കും. സപ്തംബര്‍ മൂന്നിന് 269-ഉം, 10-ന് 263-ഉം, 14-ന് 161-ഉം ടിക്കറ്റുകള്‍ ലഭ്യമാണ്. സെക്കന്‍ഡ് എ.സി.യില്‍ യഥാക്രമം 33, 1, 5 ടിക്കറ്റുകള്‍ ലഭിക്കും.
(100%) (1 Vote)

 

 

Other News in this Section