LATEST NEWS

Loading...

Custom Search
+ -

ബൈക്കഭ്യാസം: രക്ഷിതാക്കള്‍ക്കെതിരെ കിരണ്‍ബേദി

Posted on: 31 Jul 2013

 

ന്യൂഡല്‍ഹി:ബൈക്കഭ്യാസം നടത്തുന്ന യുവാക്കളുടെ രക്ഷിതാക്കള്‍ക്കെതിരെ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ കിരണ്‍ബേദി രംഗത്തെത്തി. യുവാക്കള്‍ ഇത്തരം അഭ്യാസം നടത്തുന്നത് എന്തുകൊണ്ടാണ് രക്ഷിതാക്കള്‍ തടയാത്തതെന്ന് അവര്‍ ചോദിച്ചു. ഡല്‍ഹിയില്‍ യുവാവ് വെടിയേറ്റുമരിച്ച സംഭവം ദാരുണമായെന്നും അവര്‍ പറഞ്ഞു.

മക്കള്‍ എന്താണ് ചെയ്യുന്നതെന്നറിയാത്ത ആയിരക്കണക്കിന് അച്ഛനമ്മമാരുണ്ടെന്ന് കിരണ്‍ബേദി പറഞ്ഞു. ബോളിവുഡ് സിനിമയായ കലാപോറിന്റെ പ്രചാരണപരിപാടിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് കൊല്‍ക്കത്തയില്‍ സംസാരിക്കുകയായിരുന്നു ബേദി.

കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്കുവഹിക്കാനാകും. ഇത്തരത്തില്‍ അപകടകരമാംവിധം ബൈക്ക് അഭ്യാസം നടത്തുന്നത് കുറ്റകരമാണെന്ന് രക്ഷിതാക്കള്‍ക്ക് അറിയില്ലേയെന്നും ബേദി ചോദിച്ചു.

(100%) (1 Vote)

 

Other News in this Section