LATEST NEWS

Loading...

Custom Search
+ -

മദനിയുടെ ജാമ്യം: കേരളത്തില്‍ നിന്ന് എത്തിയത് രണ്ട് സംഘങ്ങള്‍

Posted on: 16 Jun 2013

 

ബാംഗ്ലൂര്‍: സ്‌ഫോടനക്കേസിലെ പ്രതി പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മദനിയുടെ ജാമ്യപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ ചര്‍ച്ച ചെയ്യാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കേരളത്തില്‍ നിന്ന് എത്തിയത് രണ്ട് സംഘങ്ങള്‍. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് നേതൃസംഘവും ജസ്റ്റിസ് ഫോര്‍ മദനി ഫോറം പ്രസിഡന്‍റ് ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

മദനി വീണ്ടു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ ദിവസം തന്നെയാണ് സെബാസ്റ്റ്യന്‍ പോളും സംഘവും മുഖ്യമന്ത്രിയെ കണ്ടത്. രണ്ടു സംഘങ്ങള്‍ക്കും മുഖ്യമന്ത്രിയില്‍നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം സംഘങ്ങള്‍ക്ക് ഉറപ്പു നല്‍കി. അതേസമയം, പുതിയ കര്‍ണാടക സര്‍ക്കാറില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് മദനിയും വ്യക്തമാക്കിയിരുന്നു.

(100%) (1 Vote)

 

 

Other News in this Section