LATEST NEWS

Loading...

Custom Search
+ -

വഞ്ചനക്കേസ്: നടി ലീന മരിയ പോളിനെ സി.സി.ബി. കസ്റ്റഡിയില്‍ വിട്ടു

Posted on: 06 Jun 2013

 

ചെന്നൈ: വഞ്ചനക്കേസില്‍ അറസ്റ്റിലായ മലയാളി നടി ലീന മരിയ പോളിനെ ചോദ്യംചെയ്യുന്നതിനായി രണ്ടുദിവസത്തേക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് വിട്ടുകൊടുത്തു. ലീനയെ വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൂനമല്ലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബുധനാഴ്ച ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ ലീനയെ രണ്ടുദിവസത്തേക്ക് സി.സി.ബി.ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പണംതട്ടിപ്പ് കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ലീനയെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ചെന്നൈ അമ്പത്തൂരിലെ കാനറാബാങ്ക് ശാഖയില്‍ നിന്ന് 19.22 കോടി രൂപയും സേലയൂരിലെ വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 67.42 ലക്ഷം രൂപയും തട്ടിയ കേസുകളിലാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം ലീനയെ അറസ്റ്റുചെയ്തത്. സുകാഷും ഈ കേസില്‍ ഉള്‍പ്പെടും. സുകാഷ് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട എല്ലാവിധ രഹസ്യങ്ങളും ലീനയ്ക്കറിയാമെന്നും അതിനാല്‍ ലീനയെ ചോദ്യംചെയ്താല്‍ പല നിഗൂഢതകളുടെയും ചുരുളഴിയുമെന്നുമാണ് സി.സി.ബി.യുടെ പ്രതീക്ഷ.


(60%) (1 Vote)

 

Other News in this Section