LATEST NEWS

Loading...

Custom Search
+ -

കൊങ്കണില്‍ മണ്‍സൂണ്‍ സമയക്രമം 10 മുതല്‍

Posted on: 06 Jun 2013

 

മുംബൈ: കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ കാലത്തെ സമയക്രമം ജൂണ്‍ 10 മുതല്‍ നടപ്പാകും. ഒക്ടോബര്‍ 31 വരെയാണ് ഈ സമയക്രമത്തില്‍ വണ്ടി ഓടുക. ഇതുപ്രകാരം പല വണ്ടികളും നേരത്തേ പുറപ്പെടും.

ഓഖ-ഏറണാകുളം- ഓഖ എക്‌സ്പ്രസ്സ് (16337/ 16338) ഹാപ്പ വരെ മാത്രമേ ഓടുകയുള്ളൂ. എറണാകുളത്തുനിന്ന് ഈ വണ്ടി പുറപ്പെടുക രാത്രി 8.05-ന് ആയിരിക്കും.

മഡ്ഗാവ്- സി.എസ്.ടി. മാണ്ട്‌വി എക്‌സ്പ്രസ്സ്(10104) കാലത്ത് 8.30-നും സാവന്ത്‌വാടി-ദാദര്‍ രാജ്യറാണി എക്‌സ്പ്രസ്സ് (11004) വൈകിട്ട് 5.30-നും എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്സ് (12617) കാലത്ത് 10.45-നും മംഗലാപുരം-എല്‍.ടി.ടി. മത്സ്യഗന്ധ എക്‌സ്പ്രസ്സ്(12620) ഉച്ചയ്ക്ക് 12.50-നും മഡ്ഗാവ്-സി.എസ്.ടി. കൊങ്കണ്‍ കന്യ എക്‌സ്പ്രസ്സ് (10112) വൈകിട്ട് 4.45-നും മഡ്ഗാവ്-ഹാപ്പ എക്‌സ്പ്രസ്സ്(22907) കാലത്ത് 7.05-നും മഡ്ഗാവ്-എറണാകുളം എക്‌സ്പ്രസ്സ് (10215) രാത്രി ഒന്‍പതുമണിക്കും ആയിരിക്കും പുറപ്പെടുക.

കൊങ്കണ്‍പാതയിലൂടെ ഓടുന്ന മറ്റു വണ്ടികള്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലെങ്കിലും അവ എത്തിച്ചേരുന്ന സമയം വൈകുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. ജൂലായ് ഒന്നു മുതല്‍ പുതിയ ടൈംടേബിള്‍ റെയില്‍വേ പ്രഖ്യാപിക്കുമ്പോള്‍ അതനുസരിച്ച് മണ്‍സൂണ്‍
ടൈംടേബിളിലും മാറ്റംവരാന്‍ സാധ്യതയുണ്ടെന്നും കൊങ്കണ്‍ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.

മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ പാതയില്‍ മുന്‍കരുതല്‍ നടപടികളും എടുത്തിട്ടുണ്ട്. മഴക്കാലത്ത് മണ്ണിടിച്ചില്‍ തുടര്‍ക്കഥയാകുന്ന ഇവിടെ പാതയില്‍ പ്രത്യേക പട്രോളിങ് നടത്തും. തുരങ്കമുള്ള സ്ഥലങ്ങളില്‍ 24 മണിക്കൂറും പട്രോളിങ് ഉണ്ടാകും. മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്ത് മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതൊക്കെ നിരീക്ഷിക്കാന്‍ വിദഗ്ധ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.


(0%) (0 Votes)

 

 

Other News in this Section

 

x