LATEST NEWS

Loading...

Custom Search
+ -

സി.എസ്.ടി.യില്‍ നിന്ന് എറണാകുളത്തേക്ക് വേനല്‍ക്കാല വണ്ടി

Posted on: 24 Mar 2013

 

94 പ്രത്യേക വണ്ടികള്‍ പ്രഖ്യാപിച്ചു


റിസര്‍വേഷന്‍ തിങ്കളാഴ്ച മുതല്‍


മുംബൈ: മധ്യ റെയില്‍വേ 94 വേനല്‍ക്കാല പ്രത്യേക വണ്ടികള്‍ പ്രഖ്യാപിച്ചു. വേനല്‍ക്കാലത്ത് സാധാരണ പ്രഖ്യാപിക്കുന്ന വണ്ടികളാണ് ഇവ.
സി.എസ്.ടി.യില്‍നിന്ന് എറണാകുളത്തേക്കും വേനല്‍ക്കാല പ്രത്യേക വണ്ടിയുണ്ട്. കൊങ്കണ്‍പാത വഴി ഏപ്രില്‍ മൂന്ന് മുതല്‍ ജൂണ്‍ അഞ്ച് വരെ എല്ലാ ബുധനാഴ്ചയുമാണ് സി.എസ്.ടി.-എറണാകുളം (നമ്പര്‍-01065) വണ്ടി ഓടുക. വൈകിട്ട് 4.05-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാത്രി ഒമ്പതിന് എറണാകുളത്തെത്തും. ഏപ്രില്‍ നാല് മുതല്‍ ജൂണ്‍ ആറുവരെ എല്ലാ വ്യാഴാഴ്ചയും ആയിരിക്കും എറണാകുളം-സി.എസ്.ടി (01066) വണ്ടി ഓടുക. എറണാകുളത്തുനിന്ന് രാത്രി 11.30-ന് പുറപ്പെടുന്ന വണ്ടി മൂന്നാംദിനം വെളുപ്പിന് രണ്ടുമണിക്ക് സി.എസ്.ടി.യില്‍ എത്തും.
ദാദര്‍, താനെ, പനവേല്‍, റോഹ, ഖേഡ്, ചിപ്ലുണ്‍, സംഗമേശ്വര്‍ രത്‌നഗിരി, സിന്ധുദര്‍ഗ്, സാവന്ത്‌വാഡി, തിവിം, കര്‍മാലി, മഡ്ഗാവ്, കാര്‍വാര്‍, ഭട്കല്‍, മുകാംബിക റോഡ് ഭയിന്തൂര്‍, കുന്താപൂരം, ഉഡുപ്പി, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, കുറ്റിപ്പുറം, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം എന്നിവിടങ്ങളിലാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്.
മധ്യവേനലവധിക്കാലത്ത് ഇരുപത് വണ്ടികളാണ് രണ്ട് ഭാഗത്തേക്കും ഓടുക. മാര്‍ച്ച് 25-ന് തിങ്കളാഴ്ച ഈ വണ്ടിയുടെ റിസര്‍വേഷന്‍ ആരംഭിക്കും. പതിനെട്ട് ബോഗികളാണുള്ളത്. ഇതിനുപുറമെ സി.എസ്.ടി-ലഖ്‌നൗ, സി.എസ്.ടി-ഗൊരഖ്പുര്‍, എല്‍.ടി.ടി.-ദര്‍ബംഗ, എല്‍.ടി.ടി.-പട്‌ന എന്നീ മേഖലകളിലേക്കും വേനല്‍ക്കാല പ്രത്യേകവണ്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയില്‍ കേരളത്തിലേക്ക് പ്രതിദിനം അയ്യായിരം സീറ്റുകള്‍ ആവശ്യമുണ്ടെന്നുകാണിച്ച് വെസ്റ്റേണ്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നു. റെയില്‍വേ ആക്ഷന്‍ കമ്മിറ്റി, യാത്രാസമിതി എന്നീ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്.



(20%) (1 Vote)

 

Other News in this Section