മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുംബൈ യാത്രാപ്രശ്നവും
Posted on: 31 Jan 2013
മുംബൈ: േേകരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത എം.പി.മാരുടെ യോഗത്തില്‍ കേരളത്തിലെ റെയില്വേപ്രശ്നങ്ങള്ക്കൊപ്പം മുംബൈ മലയാളികളുടെ യാത്രാപ്രശ്നവും ശക്തമായി ഉയര്‍ന്നുവന്നതായി കാസര്‍കോട്ടുനിന്നുള്ള ലോക്സഭാംഗം പി.കരുണാകരന് വ്യക്തമാക്കി.
കക്ഷിരാഷ്ട്രീയദേദ്യമന്യെ എല്ലാവരും മുംബൈ മലയാളികള്‍ക്ക് ഒരു തീവണ്ടികൂടി വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേരളസര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കുന്ന ആവശ്യങ്ങളില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ എല്ലാവരും അവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.കരുണാകരന് 'മാതൃഭൂമി'യോട് പറഞ്ഞു.
മുംബൈയില്‍നിന്ന് കേരളത്തിലേക്കുള്ള പഴയ കോച്ചുകള്‍ മാറ്റുക, കവര്‍ച്ച ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ റെയില്‍വേ പോലീസിനെ നിയോഗിക്കുക എന്നീ അവശ്യങ്ങളും ഉയര്‍ന്നു.

(20%) (1 Vote)
Explore Mathrubhumi
Other News in this Section