കേരളത്തിലേക്ക് പുതിയ തീവണ്ടി: റാക് പ്രതിനിധിസംഘം ഡല്‍ഹിയിലേക്ക്
Posted on: 31 Jan 2013
മുംബൈ: മുംബൈയില്‍നിന്ന് കേരളത്തിലേക്ക് പുതിയതീവണ്ടി വേണമെന്ന ആവശ്യമുന്നയിച്ച് റെയില്‍വേ ആക്ഷന്‍കമ്മിറ്റി പ്രതിനിധിസംഘം ഡല്‍ഹിയിലേക്ക് പോകും, ഫിബ്രവരി രണ്ടാംവാരത്തില്‍ റെയില്‍വേ ആക്ഷന്‍ പ്രതിനിധി സംഘം റാക് ചെയര്മാന് പി.വി.കെ. നമ്പ്യാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും.
മുംബൈയില്‍നിന്ന് കൊച്ചുവേളിയിലേക്ക് (കോട്ടയം വഴി) ദിവസേന ഒരു പുതിയ തീവണ്ടി പ്രഖ്യാപിക്കുക, ഒഴിവുകാല സ്പെഷല്ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുക, കൂടുതല്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം പൂര്‍ണ എക്സ്പ്രസ് റൂട്ട് മാറ്റുക. ഇപ്പോള്‍ പുണെയില്‍നിന്ന് എറണാകുളത്തേക്ക് കര്‍ജത്-പനവേല്‍ വഴി ഓടുന്ന വണ്ടി കല്യാണ്‍ പനവേല്‍ വഴി തിരിച്ചുവിടുകയാണെങ്കില്‍ അത് ഉല്ലാസ്നഗര്‍, അംബര്‍നാഥ്, പശ്ചിമമേഖലയിലെ യാത്രക്കാര്‍ക്ക് സഹായകമാകും. എല്ലാ പ്രാധാനപ്പെട്ട സ്റ്റേഷനുകളിലും തുരന്തോ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, മുംബൈയില്‍നിന്ന് കൊങ്കണ്‍വഴി കേരളത്തിലേക്ക് ഒരു പുതിയവണ്ടി തുടങ്ങുക, ലോകമാന്യതിലക്- തിരുവനന്തപുരം/ കൊച്ചുവേളി, ട്രെയിന്‍ നമ്പര്‍ 2201 / 2202 'ഗരീബ്രഥ്' (ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുതവണ) ദിവസേന ആക്കുക, ട്രെയിന്‍ നമ്പര്‍ 6331 / 6332 മുംബൈ-തിരുവനന്തപുരം എക്സ്പ്രസ്സ് കൊങ്കണ്‍ വഴി ഓടിക്കുക, ദിവസേനയാക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
സി.എസ്.ടി.യില്നിന്ന് ഗുണ്ടക്കല്‍-കൃഷ്ണരാജപുരം വഴി തിരുവനനന്തപുരത്തേക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഓടികൊണ്ടിരിക്കുന്ന വണ്ടി അതിന്റെ 40ശതമാനം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഈ വണ്ടി കൊങ്കണ്‍വഴി തിരിച്ചുവിടുകയും ദിവസേനയാക്കുകയും ചെയ്താല്‍ കേരളം, ഗോവ, കര്‍ണാടകം എന്നിവിടങ്ങളിലെ വിനോദസഞ്ചാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഉപകാരപ്രദമായിരിക്കും എന്നീ അവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
റെയില്‍വേ അധികാരികളോട് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും 2014-ലെ റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള സമ്മര്ദത്തിനുവേണ്ടിയും മുംബൈ മലയാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് പ്രതിനിധിസംഘം ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. ഇതിന്റെ ഭാഗമായി റാക് പ്രവര്‍ത്തകസമിതി യോഗം ഫിബ്രവരി ആറാംതീയതി വൈകുന്നേരം 6 മണിക്ക് ചര്‍ച്ച്ഗേറ്റിലെ എസ്.എന്‍.ഡി.ടി. സര്‍വകലാശാലയ്ക്ക് എതിര്‍വശത്തുള്ള മര്‍ച്ചന്റ് ചേംബറില്‍ ചേരും. വിശദ വിവരങ്ങള്‍ക്ക്: 99892451900.

(0%) (0 Votes)
Explore Mathrubhumi
Other News in this Section