ബാംഗ്ലൂരില്‍ അബോധാവസ്ഥയില്‍ കണ്ട കോട്ടയം സ്വദേശി ആസ്പത്രിയില്‍
Posted on: 22 Jan 2013
ബാംഗ്ലൂര്‍: കോത്തന്നൂരിലെ സാനിട്ടറിവെയര്‍ ഷോറൂമിനുമുന്പില് അബോധാവസ്ഥയില്‍ കിടന്ന മലയാളിയെ പോലീസ് കോറമംഗല നിംഹാന്‍സ് ആസ്പത്രിയിലാക്കി. ഇയാളുടെ കൈവശമുണ്ടായിരുന്ന കടലാസില്‍ നിന്ന് കിട്ടിയ രേഖകളനുസരിച്ച് കോട്ടയം സ്വദേശി സുരേഷ്കുമാര്‍ ആണെന്നു കോത്തന്നൂര്‍ പോലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ ഉറുമ്പരിച്ച നിലയിലായിരുന്നു. ഏകദേശം 48 വയസ്സു പ്രായം, 5.5 അടി ഉയരം, കൂര്‍ത്തമുഖം, കറുത്തമുടി എന്നിവയാണ് തിരിച്ചറിയാനുള്ള അടയാളങ്ങള്‍. പോലീസ് അറിയിച്ചതു പ്രകാരം കേരളസമാജം ഈസ്റ്റ് സോണ്‍ പ്രവര്‍ത്തകര്‍ ആസ്പത്രിയിലെത്തി വേണ്ട സഹായങ്ങള്‍ ചെയ്യുകയും ബന്ധുക്കളെ കണ്ടെത്തുന്നതിനായി കോട്ടയത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. കോട്ടയത്തെ ഒരു ഏജന്‍സി വഴി നഗരത്തില്‍ കോണ്‍ട്രാക്ട് ജോലിക്ക് എത്തിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍-9448129069, 9844037281, 9448047825.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





