കുടകിലെ മലയാളി വിദ്യാര്‍ഥിക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം
Posted on: 22 Jan 2013
മൈസൂര്‍: കുട്ടികള്‍ക്കുള്ള രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരമായ ജീവന് രക്ഷാപഥകിന് കര്‍ണാടകത്തില്‍ നിന്ന് മലയാളി വിദ്യാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു. കുടക് ബാഗമണ്ഡല സ്വദേശിയും മൈസൂര്‍ തന്‍വീറുല്‍ ഇസ്ലാം മദ്രസാ അധ്യാപകനുമായ അയ്യങ്കേരിയില്‍ മുഹമ്മദ് സഖാഫിയുടെ മകന് സുഹൈല്‍ (14) ആണ് പുരസ്കാരത്തിന് അര്‍ഹനായത്. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് പരേഡില്‍ രാഷ്ട്രപതിയില്‍ നിന്ന് സുഹൈല്‍ ജീവന് രക്ഷാപതക് ഏറ്റുവാങ്ങും. കര്‍ണാടകത്തില്‍ നിന്ന് ഈ വര്‍ഷം പുരസ്കാരം ലഭിക്കുന്ന ഏക വിദ്യാര്‍ഥിയാണ് സുഹൈല്‍. കുത്തൊഴുക്കുള്ള പുഴയില്‍ വീണുപോയ സഹപാഠിയെ സ്വന്തം ജീവന്‍പോലും പണയംവെച്ച് രക്ഷിച്ചതിനാണ് അംഗീകാരമെത്തിയത്.
2011 നവംബര്‍ മൂന്നിന് ബാഗമണ്ഡല പദവി പൂര്‍വ്വ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ സുഹൈലും കൂട്ടുകാരും സ്കൂളിലേക്കു പോകും വഴിയാണ് സംഭവമുണ്ടായത്. നടക്കുന്നതിനിടെ സുഹൈലിന്റെ സുഹൃത്തും മലയാളിയുമായ ഫാറൂഖ് എന്ന കുട്ടിയുടെ പാന്റില്‍ ചെളി തെറിച്ചു. ഇതു കഴുകാന്‍ വേണ്ടി കുത്തിയൊഴുകുന്ന പുഴയുടെ അരികത്തേക്കിറങ്ങിയ ഫാറൂഖ് ഒഴുക്കില്‍ പെടുകയായിരുന്നു. കണ്ടുനിന്ന മറ്റുകുട്ടികള്‍ അലമുറയിട്ട് കരയുന്നതിനിടെ സുഹൈല്‍ ധൈര്യപൂര്‍വം പുഴയിലേക്കുചാടി കൂട്ടുകാരനെ മരണക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നീന്തല്‍ വശമില്ല എന്നിരിക്കെയാണ് സുഹൈല്‍ ഇതിന് ധൈര്യംകാട്ടിയത്. നനഞ്ഞ വസ്ത്രങ്ങളുമായി സ്കൂളിലെത്തിയ ഇവരെ കണ്ട് അധ്യാപകര്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
സംസ്ഥാന സര്‍ക്കാറും കുടക് ജില്ലാ ഭരണകൂടവും ധീരതയ്ക്കുള്ള അവാര്‍ഡ് നല്കി സുഹൈലിനെ ആദരിച്ചിരുന്നു. ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജില്‍ നിന്നാണ് സുഹൈല്‍ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെയാണ് രാഷ്ട്രപതിയുടെ പുരസ്കാരത്തിനായി സുഹൈലിന്റെ പേര് നിര്‍ദേശിച്ചതും. അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം സുഹൈല്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. ഹഫ്സത്താണ് സുഹൈലിന്റെ ഉമ്മ. ബുഷറ, ബഷീറ, സലിം എന്നിവര്‍ സഹോദരങ്ങളാണ്. പുരസ്കാരം നേടിയ സുഹൈലിനെ മൈസൂര്‍ കേരള മുസ്ലിം ജമാ അത്ത് കമ്മിറ്റി സെക്രട്ടറി കാസിം മൊകേരി അഭിനന്ദിച്ചു.

(100%) (1 Vote)
Explore Mathrubhumi
Other News in this Section