LATEST NEWS

Loading...

Custom Search
+ -

ബസ്സിലെ കൂട്ടബലാത്സംഗം: ഡി.എം.എ. പ്രതിഷേധ പ്രകടനം നടത്തി

Posted on: 23 Dec 2012

 

ന്യൂഡല്‍ഹി: ബസ്സില്‍വെച്ച് യുവതിയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രതിഷേധറാലി നടത്തി. ശനിയാഴ്ച വൈകിട്ട് ജന്ദര്‍മന്തറിലാണ് മെഴുകുതിരി തെളിയിച്ച് പ്രകടനം നടത്തിയത്. തലസ്ഥാനനഗരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതിനെ ഡി.എം.എ. അപലപിച്ചു.

ഞായറാഴ്ചത്തെ സംഭവം ഞെട്ടിപ്പിക്കുന്നതും മൃഗീയവുമാണെന്ന് ഡി.എം.എ. നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സ്ത്രീകളില്‍ മലയാളികള്‍ ഏറെയാണ്. നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് ഗൗരവമായി കാണണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ സമരത്തില്‍ സ്വാമി അഗ്‌നിവേശ്, ഉഷ കൃഷ്ണകുമാര്‍, ബാബു പണിക്കര്‍, ടി.കെ കുട്ടപ്പന്‍, ഡി.എം.എ. പ്രസിഡന്റ് സി. ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
(20%) (1 Vote)

 

 

Other News in this Section

 

x