ക്രിസ്മസ് യാത്ര: മൈസൂര്‍ മലയാളിയും ഓട്ടപ്പാച്ചിലില്‍
Posted on: 23 Dec 2012
മൈസൂര്‍: ക്രിസ്മസ് ആഘോഷിക്കാന്‍ ഒരുങ്ങുന്ന മൈസൂര്‍ മലയാളിക്കും നാട്ടിലേക്കുള്ള യാത്ര ദുരിതമാകുന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ രാത്രിയാത്രാ നിരോധനവും യാത്രാസൗകര്യങ്ങളുടെ അഭാവവും കേരളത്തിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥയുമാണ് യാത്ര ദുഷ്കരമാക്കുന്നത്. കര്‍ണാടകവും കേരളവും ചില പ്രത്യേക ബസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പലതിലും ടിക്കറ്റില്ലാത്ത സ്ഥിതിയാണുള്ളത്. ഇതേതുടര്‍ന്ന് ക്രിസ്മസിനു കൂടുതല്‍ ബസ്സുകള്‍ കേരളത്തിലേക്ക് അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും കച്ചവടക്കാരും ഐ.ടി. പ്രൊഫഷണലുകളുമടക്കം ഒരു ലക്ഷത്തിലേറെ മലയാളികളാണ് മൈസൂരിലുള്ളത്. തീവണ്ടിസൗകര്യം ഇല്ലാത്തതിനാല്‍ ബസ്സ് സര്‍വീസുകളെയാണ് നാട്ടിലെത്താന്‍ ഇവരെല്ലാം ആശ്രയിക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് നഴ്സിങ് കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വെള്ളിയാഴ്ച മുതല്‍ അവധിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്കുള്ള ബസ്സുകളിലെ സീറ്റുകള്‍ പലതും ഒരുമാസം മുന്‍പേ ബുക്ക് ചെയ്യപ്പെട്ടു പോയിരുന്നതിനാല്‍ വിദ്യാര്‍ഥികളില്‍ പലര്‍ക്കും മണിക്കൂറുകളോളം നിന്ന് നാടുപിടിക്കേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കെ.എസ്.ആര്.ടി.സി. ബസ്സുകളില്‍ കാലുകുത്താന്‍ പറ്റാത്തത്രതിരക്കാണ് അനുഭവപ്പെട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. ബാംഗ്ലൂരില്‍ നിന്നുവരുന്ന ബസ്സുകളില്‍ തിരക്ക് വര്‍ധിച്ചതും മൈസൂര്‍ മലയാളികള്‍ക്കു തിരിച്ചടിയായിട്ടുണ്ട്.
ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനവും അതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണ് മറ്റൊരു വെല്ലുവിളി. നിരോധനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച ബദല്‍പാതയുടെ ശോചനീയാവസ്ഥ തുടരുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഇതേതുടര്‍ന്ന് സ്വകാര്യ ബസ്സുകള്‍ അടക്കമുള്ളവര്‍ ഇത് വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കെ.എസ്.ആര്.ടി.സി.യും ചുരുക്കം ചില സര്‍വീസുകള്‍ മാത്രമെ ഇതുവഴി നടത്തുന്നുള്ളൂ. മൈസൂരില്‍ നിന്നും എറണാകുളവും തിരുവനന്തപുരവും അടക്കമുള്ള കേരളത്തിന്റെ തെക്കന്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് കുറവാണെന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവിടേക്കുപോകുന്നവര് കോഴിക്കോട് ചെന്നതിനുശേഷം മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ് ചെയ്യുന്നത്. എന്നാല്‍ തിരക്കുപ്രമാണിച്ച് മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് കെ.എസ്. ആര്.ടി.സി. അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതിനു പ്രത്യേക സമയക്രമമുണ്ടായിരിക്കുകയില്ല. തിരക്കിനു അനുസരിച്ച് മാത്രമായിരിക്കും ഈ ബസ്സുകള്‍ ഓടുകയെന്നും അധികൃതര്‍ പറഞ്ഞു.

(100%) (1 Vote)
Explore Mathrubhumi
Other News in this Section