അടിവസ്ത്രം ധരിച്ച് ദളിത് യുവാക്കളുടെ പ്രതിഷേധം
Posted on: 23 Dec 2012
മധുരൈ: പാട്ടാളി മക്കള്‍ കക്ഷി നേതാവ് ഡോ. രാമദാസിന്റെ ദളിത് വിരുദ്ധ പ്രസ്താവനയ്ക്കെതിരെ വിടുതലൈ ചിരുതൈകള്‍ കച്ചിയുടെ വിദ്യാര്‍ഥി ിഭാഗം നൂതന പ്രതിഷേധ മാര്‍ഗവുമായി രംഗത്തെത്തി. അടിവസ്ത്രം മാത്രം ധരിച്ചെത്തിയ ദളിത് യുവാക്കള്‍ രാമദാസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വണ്ണിയര്‍ സമുദായത്തിലെ യുവതികളെ വശീകരിക്കാന്‍ ദളിതര്‍ വര്‍ണശബളമായ വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്ന രാമദാസിന്റെ ആരോപണമാണ് പ്രകോപനത്തിന് കാരണമായത്.
തങ്ങള്‍ ജീന്‍സോ ടീ ഷര്‍ട്ടോ ധരിക്കരുതെന്നും അടിവസ്ത്രം മാത്രം ധരിച്ചാല്‍ മതിയെന്നുമാണ് രാമദാസ് ഉദ്ദേശിക്കുന്നതെന്ന് ദളിത് യുവാക്കള്‍ കുറ്റപ്പെടുത്തി. വാസ്തവത്തില്‍ വണ്ണിയര്‍ സമുദായത്തിലെ പെണ്‍കുട്ടികളുടെ ആത്മാഭിമാനമാണ് രാമദാസ് ചോദ്യം ചെയതിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ദളിതര്‍ അക്രമണോത്സുകരാണെന്ന പരാമര്‍ശം അടക്കമുള്ള രാമദാസിന്റെ പ്രസ്താവനകള്‍ക്കെതിരെ പട്ടിക ജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതെന്തുകൊണ്ടാണെന്ന് വി.സി.കെ. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വി. കണിയാമുത്തന് ചോദിച്ചു.
അതിനിടെ പട്ടിക ജാതി-വര്‍ഗ പീഡന നിരോധനനിയമം ഭേദഗതി ചെയ്യണമെന്ന് പി.എം.കെ. നേതാവ് രാമദാസ് ആവശ്യപ്പെട്ടു. ഈ നിയമം ദളിതര്‍ വ്യാപകമായി ദുരുപയോഗിക്കുകയാണെന്ന് രാമദാസ് കുറ്റപ്പെടുത്തി.

(0%) (0 Votes)
Explore Mathrubhumi
Other News in this Section