വ്യാജരേഖ ചമച്ച് നിക്ഷേപ തട്ടിപ്പ്: ഇന്ത്യന്‍ ബാങ്ക് മുന്‍ ബ്രാഞ്ച് മനേജര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്
Posted on: 23 Dec 2012
ചെന്നൈ: സ്ഥിരനിക്ഷേപത്തിന് ഇടപാടുകാര്‍ക്ക് വ്യാജനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി 21 ലക്ഷം രൂപ തട്ടിയെടുത്ത ഇന്ത്യന്‍ ബാങ്ക് മുന്‍ ബ്രാഞ്ച് മനേജരെ സി.ബി.ഐ. കോടതി മൂന്നുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 1999 ഡിസംബര്‍ മുതല്‍ 2002 ജൂണ്‍ വരെ കാഞ്ചീപുരം ജില്ലയിലെ തിരുപോരൂര്‍ ശാഖയുടെ ബ്രാഞ്ച് മാനേജരായിരുന്ന ആര്. ചന്ദ്ര ശേഖറെ സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ഇ.എം.കെ.എസ്. സിദ്ധാര്ഥര് ആണ് മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.
നിക്ഷേപകര്‍ക്ക് വ്യാജ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയശേഷം നിക്ഷേപകര്‍ വായ്പയ്ക്ക് അപേക്ഷിച്ചതായി രേഖയുണ്ടാക്കി പണം ഡിമാന്‍ഡ് ഡ്രാഫ്റ്റായി ചന്ദ്രശേഖറിന്റെ ഭാര്യയുടെ പേരില്‍ നല്‍കുകയായിരുന്നു. യഥാര്‍ഥ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ചന്ദ്രശേഖര്‍ തന്നെ കൈയില്‍ സൂക്ഷിച്ചു. യഥാര്‍ഥ നിക്ഷേപകര്‍ക്ക് വായ്പ പണം തിരിച്ചടയ്ക്കാനായി ബാങ്കില്‍നിന്ന് അറിയിപ്പുകള് വന്നു തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
നിക്ഷേപകരെ ഇതുപോലെ പലതവണയായി ഒന്‍പത് തവണ കമ്പളിപ്പിച്ചിട്ടുണ്ടെന്ന് സി.ബി.ഐ.യുടെ ആന്റി കറപ്ഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മൊത്തം 21,86,326 രൂപയാണ് നിക്ഷേപകരുടെ പേരില്‍ തട്ടിയെടുത്തതെന്ന് സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കി.

(0%) (0 Votes)
Explore Mathrubhumi
Other News in this Section