വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്കി
Posted on: 23 Dec 2012
ചെന്നൈ: ആശാന് മെമ്മോറിയല്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗ്രീംസ് റോഡിലുള്ള സി.എസ്.ഐ. പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ആശാന് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും നേരില്ച്ചെന്നാണ് സമ്മാനം നല്‍കിയത്. സ്കൂളില്‍ അടുത്തിടെ ആരംഭിച്ച പേപ്പര്‍മാന്‍ പ്രൊജക്ടില്‍ നിന്ന് ലഭിച്ച തുകയാണ് സമ്മാനം നല്‍കാനായി വിനിയോഗിച്ചത്. സ്കൂളില്‍ നടന്ന ആഘോഷപരിപാടിയില്‍ പേപ്പര്‍മാന്‍ പ്രൊജക്ടിന്റെ സ്ഥാപകന്‍ മാത്യുജോസ് മുഖ്യാതിഥിയായി പങ്കെടുത്തു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






