ഉപരാഷ്ട്രപതിക്ക് ഉജ്ജ്വല സ്വീകരണം നല്കി
Posted on: 23 Dec 2012
ചെന്നൈ: വെള്ളിയാഴ്ച ചെന്നൈയിലെത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ ചുവപ്പു പരവതാനി വിരിച്ച് തമിഴ്നാട് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യ, മുഖ്യമന്ത്രി ജയലളിത, കോര്പ്പറേഷന് മേയര്‍ സൈദൈ ദുരൈസാമി, ഡി.ജി.പി. കെ. രാമാനുജം, മന്ത്രിമാരായ ഒ. പനീര്‍ശെല്‍വം, നത്തം വിശ്വനാഥന്, കെ.പി. മുനുസാമി തുടങ്ങിയവര്‍ പ്രത്യേക വിമാനത്തില്‍ എത്തിയ ഉപരാഷ്ട്രപതിയെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഡി.എം.കെ.യ്ക്കുവേണ്ടി രാജ്യസഭ എം.പി. എ. ജിന്നയും കോണ്‍ഗ്രസ്സിനുവേണ്ടി വിജയധരണി എം.എല്‍.എ. തുടങ്ങിയവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. ഗവര്‍ണറുടെ ഊദ്യോഗിക വസതിയായ രാജ് ഭവനിലേക്കാണ് മുഹമ്മദ്അന്‍സാരി നേരേ പോയത്. വൈകിട്ട് കലാക്ഷേത്ര ഫൗണ്ടേഷനിലെ നൃത്തോത്സവം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ 10.40-ന് ചെന്നൈയില്‍ നിന്നും ഉപരാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






