കോര്‍പ്പറേഷന്റെ നവീകരിച്ച കളിസ്ഥലങ്ങള്‍ തുറന്നു
Posted on: 23 Dec 2012
ചെന്നൈ: കോടമ്പാക്കം സോണില്‍ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് കളിക്കാനുള്ള ഏഴ് മൈതാനങ്ങള്‍ ചെന്നൈ കോര്പ്പറേഷന് മേയര്‍ സൈദൈ ദുരൈസാമി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് കളിക്കാനുള്ള ഊഞ്ഞാലകള്‍, സ്ലൈഡുകള്‍ തുടങ്ങിയവ മൈതാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കോടമ്പാക്കം സോണില്‍ ഉള്‍പ്പെട്ട 40 മൈതാനങ്ങള്‍ നവീകരിക്കുന്നതിനായി ചെന്നൈ കോര്പ്പറേഷന് അടുത്തിടെ 40 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതില്‍ ഏഴെണ്ണത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും മറ്റു മൈതാനങ്ങള്‍ ഉടന്‍ തുറക്കുമെന്നും സൈദൈ ദുരൈസാമി അറിയിച്ചു. കോടമ്പാക്കം സോണില്‍ മാത്രം മൊത്തം 51 കളിസ്ഥലവും 40 പാര്‍ക്കുകളും ഉണ്ട്.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





