കദളിയുടെ രുചിയും നേന്ത്രപ്പഴത്തിന്റെ നിറവുമായി തമിഴ്നാടിന്റെ സ്വന്തം വാഴപ്പഴം വരുന്നു
Posted on: 23 Dec 2012
ചെന്നൈ: കദളിപ്പഴത്തിന്റെ രുചിയും നേന്ത്രപ്പഴത്തിന്റെ നിറവുമായി തമിഴ്നാടിന്റെ സ്വന്തം വാഴപ്പഴം വരുന്നു. എച്ച്-212 എന്ന പേര് നല്‍കിയിട്ടുള്ള ഈ ഇനം സംസ്ഥാന കാര്‍ഷികസര്‍വകലാശാല സ്വന്തമായി വികസിപ്പിച്ചതാണ്. ആദ്യമായാണ് സംസ്ഥാനത്ത് വാഴപ്പഴങ്ങളില്‍ ഒരിനം വിജയകരമായി വികസിപ്പിച്ചത്. 2013 തുടക്കത്തില്‍ത്തന്നെ ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായേക്കും. ഒരു കാര്ഷികയിനം പുതിയതായി അവതരിപ്പിക്കുമ്പോള്‍ വിജ്ഞാപനം ഉള്‍പ്പെടെ 12 ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആദ്യഘട്ടങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. 1000 ചെടികള്‍ പലഘട്ടങ്ങളിലായി വളര്‍ത്തി വിളയെടുത്തു.
പൂവന്പഴത്തിന്റെയും പാളയംകോടന്റെയും ഇടയിലാണ് കാഴ്ചയില്‍ ഇതിന്റെ സ്ഥാനം. എന്നാല്‍, രുചിയില്‍ പൂവനാണ്. തൊലിക്കട്ടിയില്‍ ഇവ രണ്ടില്‍നിന്നും വ്യത്യസ്തമാണ്. പൂവന് 50 ഗ്രാംവരെ കട്ടിയുള്ള തൊലിയാണ്. പുതിയ ഇനത്തിന് തൊലി 20 ഗ്രാമില്‍ താഴെയാണ്. അതിനാല്‍ കാമ്പ് കൂടുതല്‍ ലഭിക്കും. അകത്തെ നിറം നാടന്‍ നേന്ത്രയുടെ സ്വര്‍ണമായിരിക്കും. കുലയിലും സവിശേഷതകളുണ്ട്. 20 പഴങ്ങള്‍ വരെയുള്ള 11 പടലകള്‍ വരെയുണ്ടാവും. ഇതുവഴി 20 കിലോ വരെ ഭാരമുള്ള കുല ലഭിക്കും. കുല മൂപ്പെത്താന്‍ സാധാരണ വാഴകളുടെ ഒമ്പതുമാസം വരെ മതിയാവും. ഉപഭോക്താക്കള്‍ക്ക് ഇടയില്‍ പ്രിയപ്പെട്ട ഇനമായി ഇതിന് മാറാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. തൊലി കട്ടി കുറഞ്ഞതിനാല്‍ കാമ്പ് അധികം ലഭിക്കും. സര്‍വകലാശാലയുടെ വിശദീകരണ പ്രകാരം രുചിയിലും നിറത്തിലും മണത്തിലും എച്ച്-212 മനസ്സു കീഴടക്കാന്‍ ശേഷിയുള്ളതുമാണ്.
തമിഴ്നാട് സര്‍വകലാശാല 1984-ലാണ് ഇതിനു മുമ്പ് ഒരു വാഴയിനം അവതരിപ്പിച്ചത്. സി.ഓ.ഒന്ന് എന്ന ഈ ഇനം പക്ഷേ, അതിജീവിച്ചില്ല. കുല താരതമ്യേന ചെറുതായിരുന്നു. വിരൂപാക്ഷി എന്ന നാടന്‍ ഇനം ബഹുപരാഗണത്തിന് വിധേയമാക്കിയതായിരുന്നു ഇത്. 14 മാസംവരെ എടുത്ത ഈ ഇനം 83 പഴങ്ങളുമായി തൂക്കത്തിലും കുറവായിരുന്നു. വാഴപ്പഴത്തില്‍ ഒഴികെ തമിഴ്നാടിന് പഴങ്ങളില്‍ സ്വന്തമായി നിരവധി ഇനങ്ങള്‍ ഉണ്ട്. പപ്പായയിലും സപ്പോട്ടയിലും ഏഴ് ഇനങ്ങള്‍ വരെ യുണ്ട്. ആപ്പിളിലും ചക്കയിലും മാങ്ങയിലും എല്ലാം സ്വന്തം ഇനങ്ങളുണ്ട്. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ പക്കല്‍ വാഴകളുടെ 100 ഇനം കാണ്ഡ ശേഖരമുണ്ട്. തൃശ്ശിനാപ്പള്ളിയിലെ കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന 360 ഇനങ്ങളും വേര്‍തിരിച്ചതായി അവകാശപ്പെടുന്നു. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഇനമാണ് പുതിയതായി അവതരിപ്പിക്കാന്‍ പോവുന്നത്.

(0%) (0 Votes)
Explore Mathrubhumi
Other News in this Section