വിനോദസഞ്ചാരത്തിനെത്തിയ മലയാളി യുവാവ് മൈസൂരില്‍ മരിച്ചു
Posted on: 28 Nov 2012
മൈസൂര്‍: കുടുംബ ത്തോടൊപ്പം നഗരത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ലോഡ്ജ് മുറിയില്‍ മരിച്ചു. പേരാമ്പ്ര ആക്രക്കണ്ടി വീട്ടില്‍ കുട്ട്യാലിയുടെയും ആമിനയുടെയും മകനായ എ.കെ. ഷാജു (35) ആണ് മരിച്ചത്. നവംബര്‍ ഒമ്പതിന് കുവൈത്തില്‍ നിന്നെത്തിയ ഷാജുവും കുടുംബവും തിങ്കളാഴ്ചയാണ് മൈസൂരിലെത്തിയത്. ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ ലോഡ്ജിലെ ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. കേരള മുസ്ലിം ജമാ അത്ത് പള്ളിയില്‍ നടന്ന മരണാനന്തര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.ഭാര്യ: ഫര്ഗീന, സഹോദരങ്ങള്‍: മുനീര്‍, നസീം, നിയാസ്. ഖബറടക്കം ബുധനാഴ്ച കാലത്ത് ഒമ്പത് മണിക്ക് ചേനോളി ജുമാസ്ജിദ് ഖബര്‍സ്ഥാനില്‍.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






