മലയാളി യുവാവിനെ കണ്ടെത്താന്‍ ചെന്നൈയിലും തിരച്ചില്‍
Posted on: 28 Nov 2012
ചെന്നൈ: കോഴിക്കോട്ടുവെച്ച് കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായി ബന്ധുക്കള്‍ ചെന്നൈയിലും അന്വേഷണം ഊര്‍ജിതമാക്കി. കോഴിക്കോട് നടക്കാവ് ചിത്തിരയില്‍ താമസിക്കുന്ന സുമോദിന്റെ മകന് രാഹുല്‍ സുമോദിനെ (17) തിരഞ്ഞാണ് ബന്ധുക്കള്‍ ചെന്നൈയിലെത്തിയത്. കഴിഞ്ഞ 23ന് വൈകിട്ട് കണ്ണൂര്‍-കോഴിക്കോട് പാസഞ്ചറില്‍ വടകരയില്‍ നിന്ന് കയറിയശേഷമാണ് കാണാതായതെന്ന് ബന്ധുക്കള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. 23ന് രാത്രി രാഹുലിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, 25ന് വിളിച്ചപ്പോള്‍ മൊബൈല്‍ഫോണ്‍ സിഗ്നലുകള്‍ ചെന്നൈയിലെ പാരീസ് കോര്‍ണറിലെ ടവറില്‍നിന്നാണ് ലഭിച്ചത്. അതേത്തുടര്‍ന്ന് ബന്ധുക്കള്‍ ചെന്നൈയിലേക്ക് എത്തുകയായിരുന്നു. 25നുശേഷം വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന വിവരമാണ് ലഭിച്ചത്. രാഹുലിനെ കാണാതായ ദിവസം തന്നെ വടകര പോലീസിലും പരാതി നല്കിട്ടുണ്ട്. വടകരയില്‍ പിതാവ് സുമോദിന്റെ ഉടമസ്ഥതയിലുളള ബേബി പ്രിന്റിങ് പ്രസ്സിന്റെ ചുമതല വഹിച്ചുവരികയായിരുന്നു.
ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് പാരീസ് കോര്‍ണറിലും പരിസരത്തും അന്വേഷണം വ്യാപിപ്പിച്ചു. ആറരയടി ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, കാണാതാവുമ്പോള്‍ വെള്ളയില്‍ മഞ്ഞവര ഫുള്‍സ്ലീവ് ഷര്‍ട്ടും നീല ജീന്സുമായിരുന്ന വേഷം. രാഹുലിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9444061231, 9841151211, 0496-2524206 (വടകര പോലീസ് സ്റ്റേഷന്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.
(100%) (1 Vote)
Explore Mathrubhumi
Other News in this Section






