LATEST NEWS

Loading...

Custom Search
+ -

അത്തപ്പൂക്കള മത്സരം 26-ന്

Posted on: 22 Aug 2012

 

ന്യൂഡല്‍ഹി: ഡി.എം.എ. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അത്തപ്പൂക്കള മത്സരം 26-ന് രാവിലെ ഒമ്പതിന് ആര്‍.കെ.പുരം സെക്ടര്‍ നാലിലെ സംഘടനാ ആസ്ഥാനത്ത് നടത്തും. ഡി.എം.എ.യുടെ വിവിധ ശാഖകളില്‍ നിന്ന് മറ്റ് മലയാളി സംഘടനകളില്‍ നിന്നുമായി 25 ടീമുകള്‍ ഇക്കുറി മത്സരത്തില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് അക്കൂള്‍ മെമ്മോറിയല്‍ ട്രോഫിയും 10001 രൂപ ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 7501 രൂപയും മൂന്നാംസ്ഥാനക്കാര്‍ക്ക് 5001 രൂപയും ക്യാഷ് അവാര്‍ഡുകളും ഫലകവും നല്‍കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ആയിരം രൂപ പ്രോത്സാഹന സമ്മാനം നല്‍കും.
ഡി.എം.എ.യുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ 29-ന് വൈകിട്ട് അഞ്ച് മുതല്‍ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. മുന്നൂറിലേറെ കലാപ്രതിഭകള്‍ അണിനിരക്കുന്ന കലാവിരുന്നുണ്ടാകും. പൂക്കളമത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.

(0%) (0 Votes)

 

 

Other News in this Section