LATEST NEWS

Loading...

Custom Search
+ -

മഹാബലിപുരം പെരുമാള്‍ ക്ഷേത്രം എറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം

Posted on: 01 Aug 2012

 

ചെന്നൈ: മഹാബലിപുരത്ത് പല്ലവന്‍ രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ച സ്ഥല ശയന പെരുമാള്‍ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കി. വിലക്ക് വകവെക്കാതെ പ്രക്ഷോഭവുമായി മുന്നോട്ടു പോയതിനെത്തുടര്‍ന്ന് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ക്ഷേത്രപരിസരത്തും മഹാബലിപുരം ടൗണ്‍ പഞ്ചായത്തിന് മുന്നിലും സമരം നടത്തുന്നത് തടഞ്ഞുകൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എറ്റെടുക്കുന്നതിനെതിരെ തിങ്കളാഴ്ച ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ക്ഷേത്ര സംരക്ഷണ സമിതിയും ടൗണ്‍ പഞ്ചായത്തിന് മുന്നില്‍ സമരം നടത്തിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച കാഞ്ചീപുരം പോലീസ് സൂപ്രണ്ട് മനോഹറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രക്ഷോഭത്തില്‍ എര്‍പ്പെട്ടവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. സമരവുമായി മുന്നോട്ടുപോയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുതല്‍ ക്ഷേത്രപരിസരത്തും ടൗണ്‍പഞ്ചായത്തിന് മുന്നിലും സമരം നടത്തുന്നത് വിലക്കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ നുറോളം പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്നിലെത്തി സമരം നടത്തി. പോലീസ് മൈക്കിലൂടെ പ്രേക്ഷോഭത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. മാത്രമല്ല, മഹാബലിപുരം വഴി പോകുന്ന എല്ലാ വാഹനങ്ങളും ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് അതുവഴി പോകുന്ന വാഹനങ്ങള്‍ മറ്റു വഴിയിലൂടെ തിരിച്ചുവിട്ടു. പോലീസ് 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് 100 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
(0%) (0 Votes)

 

 

Other News in this Section