ജനസമ്പര്‍ക്കത്തിന് പുസ്തകമേളയുമായി ഡല്‍ഹി പോലീസ്
Posted on: 18 Jul 2012
ന്യൂഡല്‍ഹി: ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി പോലീസിന്റെ പുസ്തകമേള തുടങ്ങി. ആദ്യമായാണ് ഡല്‍ഹി പോലീസിന്റെ ആഭിമുഖ്യത്തില്‍ പുസ്തകമേള സംഘടിപ്പിക്കുന്നത്. നിസാമുദ്ദീന്‍ ബസ്തിയിലാണ് പുസ്തകമേള നടക്കുന്നത്. മൂന്നുദിവസത്തെ മേളയ്ക്കായി പതിനേഴാം നൂറ്റാണ്ടിലെ സ്മാരകമായ ചൗസത്ത് ഖംബ തുറന്നുകഴിഞ്ഞു.
ജനങ്ങളുമായി പോലീസ് കൂടുതലടുക്കുകയും അവരില്‍ വിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതിന്റെ ഭാഗമാണിതെന്ന് പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുമെന്ന് കമ്മീഷണര്‍ പറഞ്ഞു.
കേസിന്റെ പുരോഗതിയെക്കുറിച്ച് പരാതിക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നീരജ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. പരാതിക്കാരുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരസമ്പര്‍ക്കം പുലര്‍ത്തണം. പരാതി സ്വീകരിച്ചശേഷം പരാതിക്കാരനെ തിരിച്ചു ബന്ധപ്പെടാതിരിക്കുന്നത് ശരിയല്ല- അദ്ദേഹം പറഞ്ഞു.
നിസാമുദ്ദീന്‍ ബസ്തിയിലെ സാധാരണ ജനങ്ങളുമായി പോലീസ് ഉദ്യോഗസ്ഥര്‍ അടുത്തിടപഴകി. കഴിഞ്ഞവര്‍ഷം ജാമിയ നഗറില്‍ പോലീസിന്റെ നേതൃത്വത്തില്‍ വായനശാല തുടങ്ങിയിരുന്നത് സന്ദീപ് ദീക്ഷിത് എം.പി. ഓര്‍മിപ്പിച്ചു.
നൃത്തവും നാടകവും കഥപറച്ചിലുമുള്‍പ്പെടെ വിവിധ പരിപാടികള്‍ അടുത്ത മൂന്നുവര്‍ഷം സംഘടിപ്പിക്കും. കുട്ടികളിലെ വായനശീലവും അതുവഴി നല്ല സംസ്‌കാരവും വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.
കാലാകാലങ്ങളില്‍ പോലീസ് എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രാകേഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയ ബാല ഭവന്‍, സാഹിത്യ അക്കാദമി, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജ്, ഖാലിബ് അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ചൗസത് ഖംബ സ്മാരകത്തിനു സമീപത്തെ ഉര്‍സ് മഹലിലും എത്തിച്ചിട്ടുണ്ട്.
ചേരിനിവാസികള്‍, താഴ്ന്ന വരുമാനക്കാര്‍, പാവപ്പെട്ട കുട്ടികള്‍ എന്നിവരെ ഉദ്ദേശിച്ചാണ് പുസ്തകമേള സംഘടിപ്പിച്ചത്. ഇവരില്‍ വായന സംസ്‌കാരം വളര്‍ത്തുകയാണ് ലക്ഷ്യം. ജനകീയ പോലീസിലൂടെ ഡല്‍ഹിയെ സുരക്ഷിതനഗരമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് എ.സി.പി.(സൗത്ത് ഈസ്റ്റ്) അജയ് ചൗധരി പറഞ്ഞു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section