LATEST NEWS

Loading...

Custom Search
+ -

എയിംസ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തല്‍: ഡോക്ടര്‍ അറസ്റ്റില്‍

Posted on: 18 Jul 2012

 

ന്യൂഡല്‍ഹി: എയിംസിന്റെ അഖിലേന്ത്യാ പി.ജി. പ്രവേശനപ്പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ ചത്തീസ്ഗഢില്‍ നിന്നുള്ള ഡോക്ടര്‍ അറസ്റ്റിലായി. ഡോ. ദേവ്പ്രകാശ് ദേവഗണ്‍(23) ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളില്‍ നിന്ന് 35 ലക്ഷം രൂപ വരെയാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് പറയുന്നു. ചോദ്യപ്പേപ്പര്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് അതിന്റെ ഉത്തരം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കിടെ അയച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

(0%) (0 Votes)

 

 

Other News in this Section