LATEST NEWS

Loading...

Custom Search
+ -

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ വെറുതെവിട്ടു

Posted on: 18 Jul 2012

 

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ നാല്പ്രതികളെ കോടതി വെറുതെവിട്ടു. കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴിയില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്നാണിത്.

പ്രതികളായ നന്ദ് കിഷോര്‍, രാധേഷ്, പ്രദീപ് മെഹതോ, ധനഞ്ജയ് എന്നിവരില്‍ ആരെയും തിരിച്ചറിയാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാകേഷ് തിവാരി ഇവരെ വെറുതെവിട്ടത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഒന്നര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. 2005 ഏപ്രിലില്‍ രജിസ്റ്റര്‍ ചെയ്ത പരാതി പ്രകാരം നാലുപേരും അറസ്റ്റിലായിരുന്നു. സഹോദരിമാര്‍ക്കൊപ്പം വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ധനഞ്ജയ് തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് കുട്ടി തങ്ങളുടെ ഒപ്പമുണ്ടെന്നും വിട്ടുനല്‍കാന്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു.

നന്ദ് കിഷോര്‍, രാധേഷ് എന്നിവരില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെടുത്തത്. ഇവരുടെ മൊഴി പ്രകാരമാണ് ധനഞ്ജയും പ്രദീപും അറസ്റ്റിലായത്.


(0%) (0 Votes)

 

 

Other News in this Section