LATEST NEWS

Loading...

Custom Search
+ -

റെയില്‍വേ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നയാള്‍ അറസ്റ്റില്‍; 70 ടിക്കറ്റുകള്‍ പിടിച്ചെടുത്തു

Posted on: 06 Jul 2012

 

ന്യൂഡല്‍ഹി: വ്യാജ പേരുകളില്‍ റെയില്‍വേ ടിക്കറ്റുകളെടുത്ത് വന്‍തുകയ്ക്ക് മറിച്ചുവില്‍ക്കുന്ന ട്രാവല്‍ ഏജന്റ് അറസ്റ്റിലായി. പഹാഡ്ഗഞ്ചിലെ 'സായി ശിവ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സി'ലെ മുകേഷ് കുമാറാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള 70 'കണ്‍ഫേംഡ്' ടിക്കറ്റുകള്‍ ഇയാളില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ജെയ്ന്‍ അറിയിച്ചു.
മുംബൈയിലേക്ക് 'കണ്‍ഫേം' ടിക്കറ്റ് തരാമെന്ന് പറഞ്ഞ് തന്നെ കബളിപ്പിച്ചതായി മുകേഷ് ചൗധരിയാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്. ന്യൂഡല്‍ഹി റെയില്‍വേസ്റ്റേഷനു സമീപം പഹാഡ്ഗഞ്ചിലെ സായി ശിവ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍ നിന്ന് കണ്‍ഫേം ടിക്കറ്റ് ലഭിക്കുമെന്ന് കേട്ട് ചൗധരി അവിടെയെത്തുകയായിരുന്നു. മുംബൈയിലേക്കുള്ള 414 രൂപയുടെ ടിക്കറ്റിന് 1000 രൂപയാണ് ചൗധരിയില്‍ നിന്ന് അവിടെയുണ്ടായിരുന്ന മുകേഷ് കുമാര്‍ ഈടാക്കിയത്.
മാര്‍ച്ച് 23-ന് മുംബൈയിലേക്ക് പോകാന്‍ മുപ്പതു വയസ്സുകാരനുള്ള ടിക്കറ്റാണ് നല്‍കിയത്. മറ്റൊരാളുടെ പേരില്‍ റിസര്‍വ് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ താത്പര്യമില്ലാത്തതിനെത്തുടര്‍ന്ന് പണം മടക്കി നല്‍കണമെന്ന് ചൗധരി ആവശ്യപ്പെട്ടു. എന്നാല്‍, പണം മടക്കി നല്‍കാന്‍ ട്രാവല്‍ ഏജന്റ് വിസമ്മതിച്ചു. തുടര്‍ന്നാണ് ചൗധരി പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാവല്‍ ഏജന്‍സി ഓഫീസില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഇവിടെയുണ്ടായിരുന്ന മുകേഷ് കുമാറില്‍ നിന്നും എഴുപതോളം ടിക്കറ്റുകള്‍ പിടിച്ചെടുത്തത്. വിവിധ സ്ഥലങ്ങളിലേക്ക് വിവിധ ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ട ടിക്കറ്റുകളാണിത്. ലളിത് എന്ന മുന്ന നേതാ എന്നയാള്‍ക്കുവേണ്ടിയാണ് താന്‍ ജോലി ചെയ്യുന്നതെന്ന് മുകേഷ് പോലീസിനോട് പറഞ്ഞു. ലളിതാണ് ടിക്കറ്റുകള്‍ തനിക്ക് നല്‍കുന്നത്. ടിക്കറ്റുകളെല്ലാം റെയില്‍വേ കൗണ്ടറുകള്‍ വഴി രണ്ടോ മൂന്നോ മാസം മുമ്പ് എടുത്തവയാണ്.
യഥാര്‍ഥ വിലയേക്കാള്‍ ഇരട്ടിയിലേറെ തുകയ്ക്ക് യാത്ര ചെയ്യേണ്ട അതേദിവസമാണ് ഇവ ആവശ്യക്കാര്‍ക്ക് നല്‍കുക. ലളിത് എന്ന മുന്നയ്ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.











(0%) (0 Votes)

 

 

Other News in this Section