LATEST NEWS

Loading...

Custom Search
+ -

ഹണി ഉണ്ണികൃഷ്ണന് ലോക്മത് യങ് അച്ചീവേഴ്‌സ് പുരസ്‌കാരം

Posted on: 06 Jul 2012

 

നാഗ്പുര്‍: സാംസ്‌കാരികരംഗത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ഹണി ഉണ്ണികൃഷ്ണന് ലോക്മത് യങ് അച്ചീവേഴ്‌സ് പുരസ്‌കാരം.
നാഗ്പുരിലെ വസന്ത്‌റാവു ദേശ്പാണ്ഡെ ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ഹണി ഉണ്ണികൃഷ്ണന്‍ നാഗ്പുരിലാണ് താമസം. ഭരതനാട്യം, മോഹിനിയാട്ടം രംഗത്തെ പ്രശസ്ത നര്‍ത്തകിയാണ് ഹണി ഉണ്ണികൃഷ്ണന്‍.
ഈ രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി നിരവധി പുരസ്‌കാരങ്ങള്‍ ഹണി ഉണ്ണികൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. അഖില ഭാരതീയ സാന്‍സ്‌കൃതിക് പുരസ്‌കാരം, ഡെറാഡൂണില്‍ നടന്ന യൂനിവേഴ്‌സല്‍ രംഗ് മഹോത്സവത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം മത്സരത്തില്‍ ഒന്നാംസ്ഥാനം. കട്ടക്കില്‍ നടന്ന അഖിലേന്ത്യാ നാടകം, നൃത്ത, സംഗീതമത്സരത്തില്‍ നല്ല പ്രകടനത്തെ മുന്‍നിര്‍ത്തി ഒന്നാം സ്ഥാനം, നൃത്യാമണി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അച്ഛന്‍ ഉണ്ണികൃഷ്ണന്‍ നാഗ്പുര്‍ ദുരദര്‍ശനിലും അമ്മ പ്രമീള ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ നൃത്താലയത്തിലെ ഗുരുവുമാണ്.



(0%) (0 Votes)

 

 

Other News in this Section