LATEST NEWS

Loading...

Custom Search
+ -

പ്രവാസി കോ-പൈലറ്റുമാരെ നിയമിച്ച് സമരം നേരിടാന്‍ എയര്‍ ഇന്ത്യ

Posted on: 02 Jul 2012

 

മുംബൈ: പൈലറ്റുമാരുടെ സമരം മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ പ്രവാസികളായ കോ-പൈലറ്റുമാരെ നിയമിക്കാന്‍ എയര്‍ ഇന്ത്യ ആലോചിക്കുന്നു. എന്നാല്‍ ഇതിന് നയമാറ്റം വേണ്ടിവരും. ഇപ്പോഴത്തെ ചട്ടങ്ങള്‍പ്രകാരം പൈലറ്റ് നിയമനത്തിന് വിദേശവാസികളെ പരിഗണിക്കാനാവില്ല.
തദ്ദേശീയരായ കോ-പൈലറ്റുമാരെ എടുക്കാനുള്ള നടപടികള്‍ ഇതിനകം എയര്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ബോയിംഗ് വിമാനങ്ങള്‍ പറത്താന്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞമാസം പരസ്യം നല്‍കിയിരുന്നു. ഇതു കൂടാതെയാണ് രാജ്യത്തിനു പുറത്തുനിന്ന് നിയമനത്തിനൊരുങ്ങുന്നത്. ഭാവിയില്‍ പൈലറ്റുമാരുടെ സമരം ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍. കഴിഞ്ഞ 55 ദിവസമായി 420 പൈലറ്റുമാര്‍ നടത്തിവരുന്ന സമരംമൂലം എയര്‍ ഇന്ത്യ പ്രതിസന്ധിയിലാണ്. എയര്‍ ഇന്ത്യ അംഗീകാരം റദ്ദാക്കിയ ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡിലെ പൈലറ്റുമാരാണ് സമരരംഗത്തുള്ളത്. ഇതില്‍20 പേര്‍ നിരാഹാരമനുഷ്ഠിക്കുന്നുമുണ്ട്. മെച്ചപ്പെട്ട സ്ഥാനക്കയറ്റം നല്‍കണമെന്നും 101 പൈലറ്റുമാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സമരം പിന്‍വലിച്ചാലേ പിരിച്ചുവിടല്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കൂ എന്ന നിലപാടിലാണ് എയര്‍ ഇന്ത്യയും വ്യോമയാനമന്ത്രാലയവും.

(20%) (1 Vote)

 

 

Other News in this Section