മലയാളി പോലീസുകാരന്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു
Posted on: 11 Jun 2012
ന്യൂഡല്‍ഹി:ഡല്‍ഹി പോലീസിലെ മലയാളി കോണ്‍സ്റ്റബിള്‍ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി കെ.എസ്. പ്രതാപ്(44) ആണ് മരിച്ചത്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വരികയായിരുന്ന പ്രതാപ് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയ ശേഷം പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോഴാണ് കുഴഞ്ഞുവീണത്. എയിംസില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.കാട്ടാക്കടയിലെ കണ്ടാല മോഹനവിലാസത്തില്‍ പരേതനായ കെ.കെ. നായരുടെ മകനാണ് കെ.എസ്. പ്രതാപ്. 1989 ബാച്ചിലെ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളായ പ്രതാപ്, ചിത്തരഞ്ജന്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് ഒടുവില്‍ ജോലിചെയ്തിരുന്നത്. ഐ.ഐ.ടി. ഗേറ്റ് പോലീസ് കോളനിയിലായിരുന്നു താമസം.
ഭാര്യക്കും മക്കള്‍ക്കും ഭാര്യാസഹോദരനുമൊപ്പം വരുമ്പോഴാണ് പ്രതാപ് കുഴഞ്ഞുവീണ് മരിച്ചത്. പ്രതാപിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡല്‍ഹിയിലെ മലയാളി പോലീസുകാരുടെ കൂട്ടായ്മയായ കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍കൈയ്യെടുത്ത് തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഭാര്യ:മഹേശ്വരി എസ്.പ്രതാപ്. മക്കള്‍:അരുണ്‍, അജിത്ത്. സഹോദരന്‍ മോഹനന്‍ 1982 ബാച്ചിലെ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളാണ്.
(100%) (1 Vote)
Explore Mathrubhumi
Other News in this Section





