LATEST NEWS

Loading...

Custom Search
+ -

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ഇന്ന്

Posted on: 17 May 2012

 

ന്യൂഡല്‍ഹി: ബദര്‍പുര്‍ ശ്രുതി ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ മലയാളികള്‍ക്കായി ആരംഭിക്കുന്ന സൗജന്യ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. രാത്രി എട്ടുമണിക്ക് ബദര്‍പുര്‍ ഡി.ഡി.എ. ഫ്ലാറ്റ് കമ്യൂണിറ്റി ഹാളില്‍ പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഉദ്ഘാടനം നിര്‍വഹിക്കും.
ബദര്‍പുരിലെ ഇരുനൂറോളം മലയാളി കുടുംബങ്ങളെയാണ് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. ചടങ്ങില്‍ ആദ്യഘട്ട പോളിസിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ബദര്‍പുര്‍ എം.എല്‍.എ. റാം സിങ് നേതാജി നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ 51 പേര്‍ക്കാണ് നല്‍കുന്നത്. അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ആദ്യമായാണ് സ്വകാര്യ സംഘടനകള്‍ ഇത്തരം പദ്ധതി നടപ്പാക്കുന്നതെന്ന് ശ്രുതി ആര്‍ട്‌സ് സെക്രട്ടറി ഷിബു ചെറിയാന്‍ പറഞ്ഞു.

(0%) (0 Votes)

 

 

Other News in this Section