LATEST NEWS

Loading...

Custom Search
+ -

ബി.ജെ.പി. നഗരവാസികളെ കൊള്ളയടിച്ചു- കോണ്‍ഗ്രസ്‌

Posted on: 24 Feb 2012

 

ന്യൂഡല്‍ഹി: എം.സി.ഡി. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമ്മേളനം തുടരുന്നു. കിരാരി ജില്ലാ സമിതിയുടെ കണ്‍വെന്‍ഷന്‍ ഫുത്ത റോഡില്‍ നടന്നു. ഡി.പി.സി.സി. അധ്യക്ഷന്‍ ജെ.പി. അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി കൃഷ്ണ തീരാത്ത്, കൗണ്‍സിലര്‍ അനില്‍ മാത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എം.സി.ഡി. ഭരിക്കുന്ന ബി.ജെ.പി. ജനങ്ങളെ കൊള്ളയടിച്ചെന്ന് ജെ.പി.അഗര്‍വാള്‍ ആരോപിച്ചു. വര്‍സീയ പാര്‍ട്ടിയായ ബി.ജെ.പി.യെ ഇനിയും അധികാരത്തിലേറാന്‍ അനുവദിക്കരുത്. എം.സി.ഡി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ജനങ്ങള്‍ പാഠം പഠിപ്പിക്കും. എം.സി.ഡി.യില്‍ നിന്നും കൊള്ളയടിച്ച പണം കൊണ്ടാണ് ബി.ജെ.പി. പ്രസിഡന്റ് ജനസംഘര്‍ഷയാത്ര നടത്തുന്നതെന്നും ജെ.പി. അഗര്‍വാള്‍ ആരോപിച്ചു.

(0%) (0 Votes)

 

 

Other News in this Section

 

x