വടകരയില്‍ മാര്‍ച്ച് 4-ന് ഉന്നതവിദ്യാഭ്യാസ സെമിനാര്‍
Posted on: 24 Feb 2012
ന്യൂഡല്‍ഹി: വിഷന്‍ വടകര - 2025 പദ്ധതിയുടെ ഭാഗമായി 'ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തില്‍ വടകരയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. മാര്‍ച്ച് നാലിന് വടകര ഗോകുലം പബ്ലിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് സെമിനാര്‍.
യു.ജി.സി. യുടെ സഹകരണത്തോടെയുള്ള പരിപാടി രാവിലെ കേന്ദ്ര മാനവശേഷി സഹമന്ത്രി ഡി. പുരന്ദേശ്വരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന് ആമുഖ പ്രഭാഷണം നടത്തും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥിയായിരിക്കും. യു.ജി.സി. ചെയര്മാന് പ്രൊഫ. വേദപ്രകാശ് മുഖ്യപ്രഭാഷണം നടത്തും.

(0%) (0 Votes)
Explore Mathrubhumi
Other News in this Section