നാട്ടില്‍പോകാന്‍ സഹായം തേടി ആശ്രയമില്ലാതെ മലയാളി ഡല്‍ഹിയില്‍
Posted on: 09 Sep 2010
ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ അലയുന്ന മലയാളി, നാട്ടിലേക്ക് പോകാന്‍ വഴിയില്ലാതെ വലയുന്നു. ഏതാണ്ട് 60 വയസ് തോന്നിക്കുന്ന മലപ്പുറം സ്വദേശി അബൂബക്കറാണ് താമസിക്കാനും ഭക്ഷണത്തിനും വഴിയില്ലാത്തതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നത്.
കോത്ത്‌വാലി പോലീസ് സ്‌റ്റേഷനു മുന്നില്‍ ദിവസവും രാവിലെ മുതല്‍ രാത്രി വരെ ഇയാള്‍ വന്നിരിക്കും. ആരെങ്കിലും ഭക്ഷണം കൊടുത്താലായി. ഇല്ലെങ്കില്‍ പട്ടിണിയാണ്.
രാത്രി ഫത്തേപുരി മസ്ജിദിലാണ് ഇയാള്‍ താമസിക്കുന്നത്. കെ. ബിജു എന്ന മലായാളി പോലീസുദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അബൂബക്കറിനോട് വിവരങ്ങള്‍ തിരക്കുകയായിരുന്നു. ആദ്യം ഒന്നും വിശദമായി പറയാന്‍ തയ്യാറാകാതിരുന്ന അബൂബക്കര്‍ പിന്നീട് നാട്ടിലെ വിലാസം നല്‍കുകയായിരുന്നു.
മലപ്പുറം തിരൂരങ്ങാടി കുളപ്പുറം ഈസ്റ്റ് വെസ്റ്റ് എ.ആര്‍ നഗറിലെ പൂക്കാട് ഹൗസില്‍ ശിഹാബ് തങ്ങളുടെ മകനാണെന്നാണ് അബൂബക്കര്‍ പറയുന്നത്. വീടു വിട്ടിട്ട് ഏഴുവര്‍ഷത്തിലേറെയായെന്നാണ് ഇയാള്‍ പറയുന്നത്. ഇവിടെ എന്തോ കേസ് നടക്കുന്നതായും അതുകഴിഞ്ഞേ നാട്ടിലേക്കുള്ളൂവെന്നുമാണ് ആദ്യം പറഞ്ഞിരുന്നത്.
ബിജു ഏറെ സംസാരിച്ചതിനുശേഷമാണ് ഇവിടെ ബന്ധുക്കളാരുമില്ലാത്ത അബൂബക്കര്‍ നാട്ടിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചത്.
ബിജു ഉള്‍പ്പെടെയുള്ളവരുടെ സഹായം കൊണ്ടാണ് ഇപ്പോള്‍ അബൂബക്കര്‍ ഭക്ഷണം കഴിച്ചുവരുന്നത്. മൂന്നുമാസം മുമ്പാണ് അബൂബക്കര്‍ ബിജുവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
മലയാളി സംഘടനകളോ മറ്റേതെങ്കിലും വ്യക്തികളോ സഹായിച്ചാല്‍ നാട്ടിലേക്കുപോകാമെന്ന വിശ്വാസത്തിലാണ് അബൂബക്കര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 9868341285 എന്ന നമ്പറില്‍ ബന്ധപ്പെടുക.

(0%) (0 Votes)
Explore Mathrubhumi
Other News in this Section