ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി മരിച്ചു
Posted on: 03 Sep 2010
ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി മരിച്ചു. ചേര്‍ത്തല തുറവൂര്‍ മന്നത്ത് മഠം വീട്ടില്‍ ലക്ഷ്മി. ആര്‍. നായരാ(20)ണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ തെക്കന്‍ ഡല്‍ഹിയിലെ മൂല്‍ഛന്ദ് ആസ്പത്രിയില്‍ മരിച്ചത്. അച്ഛന്‍ രാമചന്ദ്രന്റെ മരണത്തിനു ശേഷം അമ്മ ഉഷയ്‌ക്കൊപ്പം ഡല്‍ഹിയിലെത്തിയതായിരുന്നു ലക്ഷ്മി. സഹോദരന്‍ ഉണ്ണി ഡല്‍ഹിയിലെ എല്‍.ജി കമ്പനിയില്‍ ജോലി ചെയ്യുന്നു. ഖാന്‍പുര്‍ വില്ലേജിലെ 79 ബിയിലാണ് ഉണ്ണിയുടെ താമസം. ഒരു മാസം മുമ്പാണ് ഉഷയും ലക്ഷ്മിയും ഡല്‍ഹിയില്‍ ഉണ്ണിക്കൊപ്പം താമസിക്കാനെത്തിയത്. പനി ബാധിച്ച് 12 ദിവസം ലക്ഷ്മി വീട്ടില്‍ കിടന്നു. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മൂല്‍ഛന്ദ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മൃതദേഹം വൈകിട്ട് ലോധി റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





