എന്‍.എസ്.എസ്്. ഓണം ആഘോഷിച്ചു
Posted on: 03 Sep 2010
ന്യൂഡല്‍ഹി: മയൂര്‍വിഹാര്‍ ഫേസ് മൂന്നിലെ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് എം.കെ.ജി പിള്ള ഉദ്ഘാടനംചെയ്തു. ജനറല്‍സെക്രട്ടറി ആര്‍.ആര്‍ നായര്‍, ഖജാന്‍ജി വേണുഗോപാല്‍ പാലിയത്ത്, സെക്രട്ടറി എം.ഡി. ജയപ്രകാശ്, കേന്ദ്രകമ്മിറ്റിയംഗം പ്രവീണ്‍കുമാര്‍, മഹിളാസമാജം ചെയര്‍പേഴ്‌സണ്‍ ഓമനപിള്ള, ഉണ്ണി കെ.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരയോഗം ചെയര്‍മാന്‍ എം.എന്‍ മോഹനന്‍നായര്‍ അധ്യക്ഷത വഹിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം വിതരണംചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരവിജയികള്‍ക്കും ചിത്രരചനാ മത്സരവിജയികള്‍ക്കും സമ്മാനം വിതരണംചെയ്തു. ആഘോഷത്തോടനുബന്ധിച്ച് ഓണപ്പൂക്കളമൊരുക്കി. തിരുവാതിരക്കളി, വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടത്തി. തുടര്‍ന്ന് ഓണസ്സദ്യയും ഉണ്ടായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍മാരായ എസ്.മോഹനന്‍പിള്ളയും പ്രഭാകുമാര്‍നായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

(0%) (0 Votes)
Explore Mathrubhumi
Other News in this Section