LATEST NEWS

Loading...

Custom Search
+ -

ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഉത്സവം; കൊടിയേറ്റം 5ന്‌

Posted on: 03 Sep 2010

 



ന്യൂഡല്‍ഹി: മയൂര്‍വിഹാര്‍ ഫേസ് ഒന്നിലെ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഉത്സവത്തിന് ഈ മാസം അഞ്ചിന് കൊടിയേറും. ഉത്സവത്തിന്റെ ഭാഗമായി വിശേഷാല്‍പൂജാചടങ്ങുകളും കലാസാംസ്‌കാരികപരിപാടികളും ബുധനാഴ്ച മുതല്‍ ആരംഭിക്കും.

വ്യാഴാഴ്ച രാവിലെ 6.30ന് ലക്ഷാര്‍ച്ചന, 10.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കളഭം എഴുന്നള്ളിപ്പ്, കളഭാഭിഷേകം, വൈകിട്ട് 5.30ന് പ്രസാദ ശുദ്ധികലശപൂജ, ഏഴിന് ചെറുതാഴം സന്തോഷും സംഘവും അവതരിപ്പിക്കുന്ന തായമ്പക തുടങ്ങിയവ നടക്കും. ഈ മാസം അഞ്ചിന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം മുളയിടല്‍-മുളപൂജ ചടങ്ങുകളും തുടര്‍ന്ന് രാത്രി എട്ടിന് കൊടിയേറ്റവും നടക്കും. അന്ന് രാവിലെ ഏഴു മണിക്ക് വിഷ്ണുസഹസ്രനമജപം, 9.30ന് കിങ്ങിണി ധ്വനി അവതരിപ്പിക്കുന്ന നൃത്തനാടകം, വൈകിട്ട് അഞ്ചിന് ഇരട്ടത്തായമ്പക എന്നിവയുമുണ്ടാകും.

ഈ മാസം 11ന് പള്ളിവേട്ട, 12ന് ആറാട്ട് എന്നിവയുണ്ടാകും. 12 വരെയാണ് ഉത്സവം. ക്ഷേത്രവും അനുബന്ധസമുച്ചയങ്ങളും വൈദ്യുതി ദീപമാലകളാല്‍ അലങ്കരിച്ച് വര്‍ണശബളമാക്കി. കേരളത്തില്‍നിന്ന് തന്ത്രിമുഖ്യനും പരികര്‍മികളും എത്തിച്ചേര്‍ന്നിട്ടുണ്ട്.

(0%) (0 Votes)

Other News in this Section