LATEST NEWS

Loading...

Custom Search
+ -

മലയാളി വിദ്യാര്‍ഥിക്ക് ബ്രിട്ടീഷ് സ്‌കോളര്‍ഷിപ്പ്

Posted on: 10 Sep 2010

 

ചെന്നൈ: മലയാളി ഉള്‍പ്പെടെ എട്ടുപേര്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഐ.ഇ.എല്‍.ടി.എസ്. സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് നേടി. ബ്രിട്ടീഷ് കൗണ്‍സിലില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരത്തുകയായ മൂന്നുലക്ഷം രൂപവീതം ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ മൈക്ക് നിതവ്രിനകിസ്, ബ്രിട്ടീഷ് കൗണ്‍സില്‍ ദക്ഷിണേന്ത്യാ ഡയറക്ടര്‍ പോള്‍ സെല്ലേഴ്‌സ് എന്നിവര്‍ സമ്മാനിച്ചു.

വെണ്ണല 'ദീപ'ത്തില്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് സ്റ്റാഫ് ട്രെയിനര്‍ കോളേജ് പ്രിന്‍സിപ്പല്‍ എസ്. നാഗപ്പന്‍നായര്‍, കോര്‍പ്പറേഷന്‍ ബാങ്ക് ഉദ്യോഗസ്ഥ അനിത എന്‍. നായര്‍ ദമ്പതിമാരുടെ മകന്‍ ദീപക് നാഗപ്പനാണ് കേരളത്തില്‍നിന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ അവാര്‍ഡ് നേടിയത്.സിബി അരശു, രാജാറാം, ബൈദേഹി റോയ്, അങ്കുര്‍ അഗര്‍വാള്‍, സയീ ഹല്‍ഡ്യൂള്‍, സ്‌നേഹ കടബ, ഇന്ദ്രജിത് ബോസ് എന്നിവരാണ് സ്‌കോളര്‍ഷിപ്പ് നേടിയ മറ്റുള്ളവര്‍.

സ്‌കോളര്‍ഷിപ്പ് നല്‍കുന്ന ചടങ്ങില്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജാനകി പിള്ള പങ്കെടുത്തു.


(0%) (0 Votes)

Other News in this Section