LATEST NEWS

Loading...

Custom Search
+ -

ബാരാമതിയില്‍ നാളെ കൈരളിസമാജം ഓണാഘോഷം

കെ.വി. രാജശേഖരന്‍

Posted on: 03 Sep 2010

 

പുണെ:ബാരാമതിയിലെ കൈരളി സമാജത്തിന്റെ 20-ാം വര്‍ഷത്തെ ഓണാഘോഷം നാലിന് ശനിയാഴ്ച മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇംതിയാസ് ശികില്‍കര്‍ ഉദ്ഘാടനം ചെയ്യും. ബാരാമതി സ്റ്റേഡിയത്തിനടുത്തുള്ള വസന്ത്‌റാവു പവാര്‍ നാട്യഗൃഹത്തിലാണ് ഓണാഘോഷം.

ഉച്ച മുതല്‍ തുടങ്ങുന്ന ആഘോഷത്തില്‍ ഓണസദ്യയ്ക്ക് പുറമെ കായിക, കലാപരിപാടികളും ഉണ്ടായിരിക്കും. ആര്‍.കെ.ബോയിത്തെ പ്രതിഷ്ഠാന്‍ സെക്രട്ടറി നിര്‍മല ബോയിത്തെ, മാലേഗാവ് കോ-ഓപ്പറേറ്റീവ് ഷുഗര്‍മില്‍ ചെയര്‍മാന്‍ ബാലാ സാഹേബ് തവരെ, ബാരാമതി മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ബാപ്പു സദാശിവ് സാരാവ്, വിദ്യാപ്രതിഷ്ഠാന്‍ ട്രഷറര്‍ രാംനിക് മോത്ത, ബാരാമതി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ശ്രീകാന്ത് സിക്ചി തുടങ്ങിയവര്‍ ആഘോഷത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

വൈകീട്ട് 6 മുതല്‍ പുണെയിലെ വിശ്രാന്തവാഡി നൃത്ത്യാഞ്ജലി ആര്‍ട്‌സിലെ മഞ്ജുള നമ്പ്യാരും സംഘവും അവതരിപ്പിക്കുന്ന നൃത്യപരിപാടികളും ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ ഉണ്ടാകും.

(0%) (0 Votes)

Other News in this Section