LATEST NEWS

Loading...

Custom Search
+ -
110 പവന്‍ നഷ്ടപ്പെട്ടതായി പരാതി ചെന്നൈ : നവവധുവും അയനാവരം പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ. യുമായ ഭുവനേശ്വരിയുടെ വീട് കൊള്ളയടിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 110 പവന്‍ സ്വര്‍ണാ ഭരണങ്ങളും മൂന്ന് കിലോ സ്വര്‍ണവും നഷ്ടപ്പെട്ടതായി ഭുവനേശ്വരിയുടെ പരാതിയില്‍ പറയുന്നു. ട്രിപ്ലിക്കന്‍ പാര്‍ഥസാരഥി ലൈനിലെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം...
മുംബൈ: മുംബൈയില്‍ 2008 നവംബര്‍ 26-ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസം രാജ്യത്തെ...
ന്യൂഡല്‍ഹി: ഒരുമാസത്തിനിടെ അച്ഛനും അമ്മയും നഷ്ടപ്പെട്ട വികാസ്പുരിയിലെ വിഷ്ണുപ്രിയയ്ക്കും...
ബെംഗളൂരു: തദ്ദേശീയ യുദ്ധവിമാനമായ തേജസ്സിന്റെ മുന്‍ ചീഫ് ടെസ്റ്റ് പൈലറ്റായ...
ഡോംബിവ്‌ലി: കോപ്പര്‍ഗാവ് ശ്രീ അയ്യപ്പ സേവാ സമാജിന്റെ മണ്ഡല പൂജ ഡിസംബര്‍ 24, 25, 26, 27 തീയതികളില്‍ കോപ്പര്‍ഗാവ് ഗാവ്‌ദേവി ക്ഷേത്രസന്നിധിയില്‍ നടക്കും. 24 ന് വൈകിട്ട് ഭഗവതി സേവയോടു കൂടി ഉത്സവം ആരംഭിക്കും. 25 ന് രാവിലെ 5ന് ഗണപതിഹോമം,...
ന്യൂഡല്‍ഹി: പ്രഗതി മൈതാനിലെ അന്താരാഷ്ട്ര വ്യാപാരമേള വ്യാഴാഴ്ച സമാപിക്കും. പതിവു പോലെ സന്ദര്‍ശകരെ ആകര്‍ഷിച്ച കേരള പവലിയനിലെ സംരംഭകര്‍ക്ക് രണ്ടായിരത്തോളം വ്യാപാരാന്വേഷണങ്ങള്‍ ലഭിച്ചു. സ്വകാര്യ പ്രദര്‍ശനശാലകളിലും സര്‍ക്കാര്‍...
ചെന്നൈ: ഡിസംബര്‍ നാലിന് തമിഴ്‌നാട് നിയമസഭ ചേരാനിരിക്കെ, നിയമസഭയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ ഭരണകക്ഷി തയ്യാറാവണമെന്ന് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. സാമൂഹികമാധ്യമമായ ട്വിറ്ററിലാണ് ചൊവ്വാഴ്ച സ്റ്റാലിന്‍...
മൈസൂരു: മൈസൂരു സെന്‍ട്രല്‍ജയിലിലെ തടവുകാര്‍ക്ക് സാധാരണ വിദ്യാര്‍ഥികളെപ്പോലെ ഇനി ക്ലാസ് മുറികളിലിരുന്ന് ബിരുദാനന്തര ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാം. ഡിഗ്രി പാസായ എല്ലാ തടവുകാര്‍ക്കും ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിന്റെ...
മുംബൈ: ബാന്ദ്രയില്‍നിന്ന് കൊങ്കണ്‍ വഴി കേരളത്തിലേക്ക് തീവണ്ടി സര്‍വീസ് ആരംഭിക്കണമെന്നാവശ്യം. യാത്രാസമിതിയുടെ ബോറിവ്‌ലിയില്‍ ചേര്‍ന്ന പശ്ചിമമേഖലാ യോഗത്തിലാണ് ഈ ആവശ്യം. പശ്ചിമമേഖലയില്‍ താമസിക്കുന്നവര്‍ക്ക് കൊങ്കണ്‍...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ഉന്നം വനിതകള്‍. യുവജന വിഷയം ചര്‍ച്ചയാക്കിയ പാര്‍ട്ടി ബുധനാഴ്ച സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കും. തല്‍ക്കത്തോറ പാര്‍ക്കിലെ...

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com