മുംബൈ: ഈ വര്‍ഷത്തെ മണ്‍സൂണ്‍ സ്‌കൂട്ടര്‍റാലി നവി മുംബൈയില്‍ ജൂലായ് രണ്ടിന് നടക്കും. കാലത്ത് ഒന്‍പത് മണിക്കാണ് പരിപാടി. ഇന്ത്യന്‍ നിര്‍മിതമായ എല്ലാം ഇരുചക്രവാഹനങ്ങള്‍ക്കും റാലിയില്‍ പങ്കെടുക്കാമെന്ന് ഇത് സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ക്രാഫ്റ്റ് അറിയിച്ചു. 80 കിലോമീറ്റര്‍ റാലിയില്‍ 35 കിലോമീറ്റര്‍ ആയിരിക്കും മത്സരത്തിന് അടിസ്ഥാനമാക്കുക. ആദ്യംലഭിക്കുന്ന 50 എന്‍ട്രികള്‍മാത്രമേ സ്വീകരിക്കുകയുള്ളൂ. ട്രോഫികളും 1,40,000 രൂപ കാഷ് അവാര്‍ഡുമാണ് വിജയികളെ കാത്തിരിക്കുന്നത്. ഓവറോള്‍ ജേതാവിന് 22,500 രൂപയാണ് സമ്മാനത്തുക.

എന്‍ട്രികള്‍ ജൂണ്‍ 22-ന് വൈകീട്ട് അഞ്ചുമണി വരെ സ്വീകരിക്കും. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യനായ ഭോപ്പാലില്‍ നിന്നുള്ള സയ്യദ് ആസിഫ് അലി, മുന്‍ ചാമ്പ്യന്‍ ഷമീന്‍ ഖാന്‍ 2012-ലെ ജേതാവ് രുസ്തം പട്ടേല്‍, മുംബൈയില്‍നിന്നുള്ള മന്‍ജിത് സിങ് ബസന്‍, കുനാല്‍ റാവു എന്നിവരൊക്കെ മത്സരത്തിന് എത്തുന്നുണ്ട്. അപേക്ഷാഫോറങ്ങള്‍ സ്‌പോര്‍ട്‌സ് ക്രാഫ്റ്റ് ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 022-23677631.

പടം