ഭയന്തര്‍: മലയാളിസമാജത്തിന്റെ ഓണാഘോഷം എട്ടിന് ഉച്ചയ്ക്ക് 12 മുതല്‍ ഭയന്ദര്‍ ഈസ്റ്റ് ഫാട്ടക്ക് റോഡിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹാളില്‍ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോര്‍ ഗെയിംസ്, ഓണസദ്യ, പൂക്കളമത്സരം, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍, സമ്മാനദാനം എന്നിവയുണ്ടായിരിക്കും.

സാംസ്‌കാരിക സമ്മേളനത്തില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. എസ്.എസ്.സി. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സമാജാംഗത്തിന്റെ കുട്ടിക്ക് സമാജം വക എ.കെ. രാജന്‍ മെമ്മോറിയല്‍ മെഡലും എസ്.എസ്.സി.-എച്ച്.എസ്.സി. പരീക്ഷയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സമാജാംഗത്തിന്റെ മക്കള്‍ക്ക് പ്രശസ്തിപത്രവും നല്‍കും.