ന്യൂഡല്‍ഹി: ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറം ഏര്‍പ്പെടുത്തിയ പുരസ്‌കാരം കോഴിക്കോട് ആസ്ഥാനമായുള്ള എം.വി.കെ. എന്റര്‍പ്രൈസസ് മാനേജിങ് പാര്‍ട്ണര്‍ എം.വി.കുഞ്ഞാമുവിന് സമ്മാനിച്ചു. ആഫ്രിക്കയിലെ അവസരങ്ങള്‍ വിഷയമാക്കി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സുശീല്‍കുമാര്‍ എം.പി. പുരസ്‌കാരം നല്‍കി.

അള്‍ജീരിയ അംബാസഡര്‍ ഹംസ യഹിയ ഷെറിഫ്, മൊറോക്കോ അംബാസഡര്‍ മുഹമ്മദ് മലീക്കി, കോംഗോ അംബാസഡര്‍ റൊസെറ്റെ മൊസ്സി ന്യമാലെ, ഉഗാണ്ട ഹൈക്കമ്മിഷണര്‍ എലിസബത്ത് പോല നാപെയോക്ക്, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ദിനേശ് അറോറ, ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരീഷ് ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
 
1979 മുതല്‍ കോഴിക്കോട്ടും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കെട്ടിടനിര്‍മ്മാണരംഗത്ത് കുഞ്ഞാമുവിന്റെ നേതൃത്വത്തില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.