ന്യൂഡല്‍ഹി: കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. 1986 ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. റവന്യൂ-ഭവനവകുപ്പുകളില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറിയുമായിരുന്നു. രാജസ്ഥാന്‍ സ്വദേശിയാണ് വിശ്വാസ് മേത്ത. അഡീഷണല്‍ റെസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ കേരളാ ഹൗസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.