ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശ് സൗത്ത് ഇന്ത്യന്‍ കോണ്‍ഗ്രസ് ദില്‍ഷാദ് ഗാര്‍ഡന്‍ ഏരിയാ കണ്‍വെന്‍ഷന്‍ പാര്‍ട്ടിയുടെ ഡല്‍ഹി ചുമതലയുള്ള പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മതേതരരാഷ്ട്രമെന്ന മഹത്തായ ആശയം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ 35 ലക്ഷത്തോളം വരുന്ന ദക്ഷിണേന്ത്യക്കാര്‍ രാജ്യത്തിന്റെ വികസനത്തിനും മതേതരത്വത്തിനുമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നും ചാക്കോ അഭ്യര്‍ഥിച്ചു.

മണി നായിഡു, സി. പ്രതാപന്‍, സിമ്മി ജോസഫ്, ഷിബു ചെറിയാന്‍, സി.എ. മാത്യു, ജെറി ദാസ്, കെ.എസ്. കുഞ്ഞുമോന്‍, അമീഷ്.പി.മാത്യൂ, ജോയ് കണ്ണാല, ടോമി കുടിലില്‍ എന്നിവര്‍ സംസാരിച്ചു.