ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ വരുമാനത്തില്‍ വര്‍ധന.

2016 എപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 5514 കോടി രൂപയുടെ വരുമാനമുണ്ടായ സ്ഥാനത്ത ഇത്തവണ 2017 എപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 5624 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്.

യാത്ര വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 3006 കോടി രൂപയാണ് ലഭിച്ചത്. ഇത്തവണ 2017 എപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 3184 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി.

ചരക്ക് ഗതാഗതത്തില്‍ 2016 എപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1881 കോടി രൂപയുടെ വരുമാനമുണ്ടായത്. ഇത്തവണ 1933 കോടി രൂപ ലഭിച്ചു.

2017-ല്‍ തീവണ്ടികളില്‍ 2060 കോച്ചുകള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്. ഇതിലൂടെ 1.05 ലക്ഷം യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞു.

ഈ വര്‍ഷം ദക്ഷിണ റെയില്‍വേയുടെ എല്ലാ കോച്ചുകളിലും ജൈവ ശൗചാലയങ്ങള്‍ സ്ഥാപിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍സ്രേസ്ത പറഞ്ഞു.