ചെന്നൈ: യുണൈറ്റഡ് എക്‌സിബിഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 44-ാമത് ആഭരണമേള ചെന്നൈയില്‍തുടങ്ങി.
 
മൗണ്ട് റോഡിലെ താജ് ക്‌ളബ്ബ് ഹൗസ് ഹോട്ടലിലാണ് മേള നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈവിധ്യങ്ങളായ ആഭരണങ്ങളുണ്ട്.
 
വളകള്‍, മാലകള്‍, കമ്മലുകള്‍, വിവാഹാഭരണങ്ങള്‍ തുടങ്ങി പരമ്പരാഗതവും നവീനവുമായ ഡിസൈനുകളിലുള്ളവ പ്രദര്‍ശനത്തിലുണ്ട്. സ്വര്‍ണം, വെള്ളി, ഡയമണ്ട് തുടങ്ങിവ്യത്യസ്ത വകഭേദങ്ങളിലുള്ള ആഭരണങ്ങളുണ്ട്. മാര്‍ച്ച് 20-ന് സമാപിക്കും. രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ തുറന്നുപ്രവര്‍ത്തിക്കും.