ബെംഗളൂരു: ദൈവവചനം ജീവിതത്തില്‍ പകര്‍ത്താന്‍ നാം  തയ്യാറാകണമെന്ന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു.
 
മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തില്‍ ധര്‍മ്മാരാം ക്രൈസ്റ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദിവ്യബലിക്ക് ഫാ. ജോബി പുത്തന്‍പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. മാത്യു പനക്കക്കുഴി വചന സന്ദേശം നല്‍കി. മാണ്ഡ്യ രൂപത വികാരി ജനറാല്‍ റവ.ഡോ.മാത്യു കോയിക്കര, ഫാ.ബെന്നി പെങ്ങിപറമ്പില്‍, ഫാ.ജോയ്‌സ് ഉറുമ്പുംകുഴിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
 
അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച രാവിലെ 8.30-ന് കൗണ്‍സലിങ്, 9.30 ന് കുമ്പസാരം, 2.30-ന് ജപമാല, ദിവ്യബലി എന്നിവ നടക്കും. സുല്‍ത്താന്‍ പാളയ ഫൊറോന തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വംനല്‍കും.