ബെംഗളൂരു: കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായവുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച സംസ്ഥാനത്തെ 4.47 ലക്ഷം കര്‍ഷകര്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ 265 കോടി സബ്‌സിഡി അനുവദിച്ചു.
 
തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും. ചൊവ്വാഴ്ച ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായും ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി 265 കോടി രൂപ സബ്‌സിഡിക്കായി അനുവദിച്ചത്.

തുക കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തേ 12.03 ലക്ഷം കര്‍ഷകര്‍ക്കായി 671 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതോടെ കര്‍ഷകര്‍ക്ക് അനുവദിച്ച സബ്‌സിഡി തുക 936 കോടിയായി. കടുത്ത വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷര്‍കര്‍ക്കാണ് സബ്‌സിഡി ലഭിക്കുക. മന്ത്രിമാരായ കഗോഡു തിമ്മപ്പ, കൃഷ്ണ ബൈരഗൗഡ, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.