ബെംഗളൂരു: ഹൃദയംമാറ്റിവെയ്ക്കുന്നതിനായി ഹരിതഇടനാഴിയൊരുക്കി നഗരം വീണ്ടും മാതൃകയായി. ഗതാഗതക്കുരുക്ക് ഏറെയുള്ള മുപ്പതുകിലോമീറ്ററോളം ദൂരം വെറും 26 മിനിറ്റില്‍ സഞ്ചരിച്ച് ആംബുലന്‍സില്‍ ഹൃദയം സുരക്ഷിതമായി ആസ്​പത്രിയിലെത്തിച്ചു.
 
മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ഹൃദയം ഇനി 40 വയസ്സുകാരനില്‍ മിടിക്കും. ചൊവ്വാഴ്ച രാവിലെ ഉത്തരഹള്ളി ബി.ജി.എസ്. ആസ്​പത്രിയില്‍നിന്ന് ബൊമ്മസാന്ദ്ര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ നാരായണ ഹെല്‍ത്ത് സിറ്റിയിലേക്കാണ് ഹൃദയമെത്തിച്ചത്.
 
വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ച 26- കാരന്റെ ഹൃദയം കോപ്പാള്‍ സ്വദേശിയായ 40 വയസ്സുകാരനില്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഡോ. ജൂലിയസ് പുന്നന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വംനല്‍കിയത്.
 
വാഹനഗതാഗതം നിയന്ത്രിച്ച് ട്രാഫിക് പോലീസ് ഹരിത ഇടനാഴിയൊരുക്കാന്‍ സഹായിച്ചു.