ബെംഗളൂരു: അനേപ്പാളയ അയ്യപ്പ ക്ഷേത്രം മഹിളാ അസോസിയേഷന്‍ 'ആത്മ'യുടെ നേതൃത്വത്തില്‍ സത്സംഗവും പ്രഭാഷണവും സംഘടിപ്പിച്ചു. ഭാഗവതകീര്‍ത്തനം മുഖ്യവിഷയമാക്കി നടന്ന സത്സംഗത്തില്‍ സംഘമിത്ര കര്‍ണാടക പി.ആര്‍.ഒ. കൃഷ്ണകുമാര്‍ കടമ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി.
 
മുരളീധരന്‍നായരുടെ വസതിയില്‍ നടന്ന പരിപാടിയില്‍ ആത്മ പ്രസിഡന്റ് വസന്താ മോഹന്‍, സെക്രട്ടറി നന്ദികാ തുളസീധരന്‍, പി.വി. സരസ്വതി, വിനു മുരളി, ഉഷാ സുരേഷ്, നളിനി ഭാസ്‌കരന്‍, രമാ ഗിരി, ഗീതാ, കൃഷ്ണാ പദ്മനാഭന്‍, ബിനി മധു എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ഞായറാഴ്ചകളിലും സത്സംഗം സംഘടിപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.